ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണിന് നേരെ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ പീൽ പോലീസ് അറസ്റ്റ് ചെയ്തു. 29 കാരനായ കൻവർജ്യോത് സിംഗ് മനോരിയ എന്നയാളെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ മാസം മേയറുടെ ഓഫീസിലേക്ക് ഇ-മെയിൽ വഴി ഇയാൾ ഭീഷണി സന്ദേശം അയക്കുകയായിരുന്നു.
ഇതിൽ മേയറുടെ ഭാര്യയെയും മകനെയും കുറിച്ചും പരാമർശിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ഭീഷണിയെ തുടർന്ന് രണ്ടാഴ്ചയോളം മേയറുടെ വീടിനും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകിയിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്ത ശേഷം നടത്തിയ പരിശോധനയിലാണ് സിംഗ് മനോരിയ അറസ്റ്റിലായത്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം.മേയർക്കോ കുടുംബത്തിനോ സമൂഹത്തിനോ നിലവിൽ ഭീഷണിയില്ലെന്ന് പൊലീസ് അറിയിച്ചു.
നേരത്തെയും വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ഭീഷണികൾ തന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും മേയർ പാട്രിക് ബ്രൗൺ പ്രതികരിച്ചു.



