ടൊറന്റോയിയിലെ സിഎൻ ടവറിൽ രണ്ടാഴ്ചയായി തുടർന്ന അടച്ചുപൂട്ടൽ അവസാനിച്ചതോടെ ടവറിലെ 250 ജീവനക്കാർ ചൊവ്വാഴ്ച മുതൽ തിരികെ ജോലിക്ക് പ്രവേശിക്കും. സ്ഥാപനത്തിൻ്റെ ഉടമകളായ കാനഡ ലാൻഡ്‌സ് കമ്പനിയും തൊഴിലാളി യൂണിയനും തമ്മിൽ താൽക്കാലിക കരാറിൽ ഒപ്പുവെച്ചതായി യൂണിയൻ അറിയിച്ചു.
തൊഴിലാളികളുടെ വേതന വർദ്ധനവ്, പെൻഷൻ പരിഷ്കരണം, ആരോഗ്യ ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പുതിയ മൂന്ന് വർഷത്തെ കരാർ അനുസരിച്ച്, ടിപ്പ് ലഭിക്കാത്ത തൊഴിലാളികൾക്ക് പ്രതിവർഷം 4.25 ശതമാനം ശമ്പള വർദ്ധനവ് ലഭിക്കും. ടിപ്പ് ലഭിക്കുന്ന തൊഴിലാളികൾക്ക് ആദ്യ വർഷം 4 ശതമാനവും അടുത്ത രണ്ട് വർഷങ്ങളിൽ 2.5 ശതമാനവും ശമ്പളം കൂടും. ആരോഗ്യ പരിചരണത്തിനുള്ള ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. പാർട്ട് ടൈം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം രണ്ട് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കുകയും ചെയ്തു.
തൊഴിലാളികൾ ഒരുമിച്ച് നിന്ന് പോരാടുമ്പോൾ എന്ത് സംഭവിക്കുമെന്ന് ഈ സമരത്തിന്റെ വിജയം കാണിക്കുന്നവെന്ന് യൂണിയൻ പ്രസിഡൻ്റ് ലാന പെയ്ൻ പറഞ്ഞു. “ഈ തർക്കം പണത്തെക്കുറിച്ച് മാത്രമായിരുന്നില്ല, അത് നമ്മുടെ അന്തസ്സിനെയും ഭാവിയെയും കുറിച്ചായിരുന്നു,” യൂണിയൻ ലോക്കൽ 4271 പ്രസിഡൻ്റ് ഷാൻ രാമനാഥൻ



