കാട്ടുതീ കാരണം കുടിയിറക്കപ്പെട്ട വടക്കൻ സാസ്‌കിലെ ജനങ്ങൾ നഗരജീവിതവുമായി പൊരുത്തപ്പെടുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അവിടെ നിന്ന് എല്ലാ ആളുകളെയും മാറ്റിയത്. ഇതിന് പിന്നാലെ വടക്കൻ സസ്‌കാച്ചെവൻ ഗ്രാമമായ ബ്യൂവലിനെ തീജ്വാലകൾ വിഴുങ്ങി. ഒരു കൺസെഷൻ സ്റ്റാൻഡും വാഹനവും കത്തിനശിച്ചു. ഗ്രാമത്തിലെ പല ഭാഗങ്ങളിലും ഇപ്പോഴും കാട്ടുതീ പടരുകയാണ്. തെക്ക് ഭാഗത്ത് വിവിധയിടങ്ങളിൽ തീ ജ്വാലകൾ ഉയരുന്നുണ്ട്. വടക്കും പടിഞ്ഞാറും ഉള്ള ഹോട്ട് സ്പോട്ടുകളും അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അധികൃതർ ആശങ്ക രേഖപ്പെടുത്തി.
ബ്യൂവലിലും അയൽ പ്രദേശങ്ങളും ഒരാഴ്ച കൂടി അടിയന്തരാവസ്ഥ തുടരും. അതായത് കുടിയിറക്കപ്പെട്ടവർക്ക് ജൂലൈ 18 വരെ വീടുകളിലേക്ക് മടങ്ങാൻ കഴിയില്ല. സസ്‌കാച്ചെവൻ പബ്ലിക് സേഫ്റ്റി ഏജൻസിയുടെ ഉപദേശം അനുസരിച്ച് ഒഴിപ്പിക്കൽ ഉത്തരവ് നീട്ടാൻ കഴിയുമെന്ന് ബ്യൂവാൽ മേയർ റിക്ക് ലാലിബെർട്ട് പറഞ്ഞു.”തീ ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല,ഇതൊരു പ്രതിരോധ പോരാട്ടമാണ്, തീ പൂർണമായും കെടണമെങ്കിൽ വലിയ മഴ തന്നെ പെയ്യേണ്ടിവരും ,” ലാലിബെർട്ട് കൂട്ടിച്ചേർത്തു.
ഹെലികോപ്റ്ററുകളും അഗ്നിശമന സേനാംഗങ്ങളും വിവിധയിടങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുകയാണ്. ബ്യൂവലിലും പരിസരത്തുമായി അഗ്നിശമന സേനാംഗങ്ങൾ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.



