വടക്ക്-പടിഞ്ഞാറൻ ന്യൂ ബ്രൺസ്‌വിക്കിലെ ടോബിക് ഫസ്റ്റ് നേഷനിൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ ഒരാൾ പോലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ടോബിക് ഫസ്റ്റ് നേഷനിൽ നിന്നുള്ള 27 വയസ്സുകാരനായ ഒരാളെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പുലർച്ചെ 3:20 ഓടെയാണ് വെടിവെപ്പിനെക്കുറിച്ച് പെർത്ത്-ആൻഡോവർ, ടോബിക് RCMP ഡിറ്റാച്ച്‌മെന്റുകൾക്ക് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് 32 വയസ്സുകാരനായ ഒരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സംഭവത്തെക്കുറിച്ച് മറ്റെന്തെങ്കിലും വിവരം ലഭിക്കുന്നവർ വെസ്റ്റ് ഡിസ്ട്രിക്റ്റ് ക്രൈം റിഡക്ഷൻ യൂണിറ്റിനെ 1-888-506-RCMP (7267) എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സിനെ 1-800-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. സംഭവത്തിൽ RCMP യുടെ അന്വേഷണം തുടരുകയാണ്.



