ക്യുബെക്കിൽ കുടുംബ സ്പോൺസർഷിപ്പിന് താത്കാലിക വിലക്കേർപ്പെടുത്തി. പങ്കാളികളെയും മുതിർന്ന കുട്ടികളെയും ഇനി 2026 വരെ സ്പോൺസർ ചെയ്യാനാകില്ല. നിയമപരമായി വിവാഹിതരായ ദമ്പതികൾ, നിയമപരമായി വിവാഹം കഴിക്കാതെയുള്ള പങ്കാളികൾ, 18 വയസ്സിന് മുകളിലുള്ള ആശ്രിതരായ കുട്ടികൾ എന്നിവർക്കുള്ള കുടുംബ പുനഃസംയോജന സ്പോൺസർഷിപ്പുകൾക്ക് 2026 ജൂൺ 25 വരെയാണ് താൽക്കാലികമായി വിലക്കേർപ്പെടുത്തിയത്.
2024-2026 കാലയളവിലേക്കുള്ള അപേക്ഷകളുടെ പരിധിയിൽ എത്തിയതിനാലാണ് ഈ നിർണായക തീരുമാനം. ക്യുബെക്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ സ്പോൺസർ ചെയ്യാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.ഈ വിഭാഗങ്ങളിൽ 10,400 അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട്, 2026 പകുതിയോടെ അല്ലാതെ പുതിയ അപേക്ഷകളൊന്നും ഇനി പരിഗണിക്കില്ല. ഈ വിഭാഗങ്ങളിൽ പുതുതായി ലഭിക്കുന്ന അപേക്ഷകൾ പ്രോസസ്സ് ചെയ്യാതെ തന്നെ തിരികെ അയയ്ക്കും, ഫീസൊന്നും ഈടാക്കുകയുമില്ല.
എന്നിരുന്നാലും, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ, ദത്തെടുത്ത പ്രായപൂർത്തിയാകാത്തവർ, അനാഥരായ ബന്ധുക്കൾ, ഭിന്നശേഷിക്കാരായ ആശ്രിതർ എന്നിവർക്കുള്ള സ്പോൺസർഷിപ്പുകൾ ഇപ്പോഴും ലഭ്യമാണ്. ഈ വിഭാഗങ്ങളിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷകൾക്ക് വിലക്കില്ല. ഈ വിഭാഗത്തിൽ ക്യൂബെക്ക് 2,600 അപേക്ഷകൾ വരെ സ്വീകരിക്കും. പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.



