ഇന്നലെ രാവിലെ ബ്രാംപ്ടണിലെ ഹൈവേ 407 ൽ ഒരു ട്രാക്ടർ ട്രെയിലറിന് പിന്നിൽ കാർ ഇടിച്ചുകയറി യുവാവ് മരിച്ചു.
ടൊറന്റോയിൽ നിന്നുള്ള 31കാരനാണ് മരിച്ചത്. മിസിസാഗ റോഡിന് സമീപമുള്ള ഹൈവേയുടെ കിഴക്കോട്ടുള്ള ഭാഗത്ത് പുലർച്ചെ 5 മണിക്കാണ് അപകടത്തെക്കുറിച്ച് പ്രവിശ്യാ പോലീസിന് അറിയിപ്പ് ലഭിച്ചത്. പൊലീസ് ഉടൻ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രാക്ടർ ട്രെയിലറിന്റെ ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഒപിപി അന്വേഷിക്കുന്നത് തുടരുന്നു.
ADVERTISEMENT



