Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പ്രായം 4.16 ബില്യൺ വർഷം; ലോകത്തിലെ ഏറ്റവും പഴയ പാറകൾ കാനഡയിൽ

Canada Varthakal by Canada Varthakal
June 26, 2025
in Canada
Reading Time: 1 min read
പ്രായം 4.16 ബില്യൺ വർഷം; ലോകത്തിലെ ഏറ്റവും പഴയ പാറകൾ കാനഡയിൽ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാറകൾ കാനഡയിലാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ക്യുബെക്കിലെ നുനാവിക്ക് പ്രദേശത്തുള്ള ഹഡ്സൺ ബേയുടെ സമീപത്തുള്ള നുവ്വുവഗിട്ടുക് ഗ്രീൻസ്റ്റോൺ ബെൽറ്റിൽ നിന്നാണ് ഈ പാറകൾ കണ്ടെത്തിയത്. നിലവിൽ 4.16 ബില്യൺ വർഷം പഴക്കമുള്ളവയാണ് ഇവയെന്ന് ഗവേഷകർ ഉറപ്പിക്കുന്നു. ഭൂമിയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് പുതിയ വിവരങ്ങൾ നൽകാൻ ഈ കണ്ടെത്തൽ സഹായിക്കും.

2008-ൽ മക്ഗിൽ സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയായിരുന്ന ജോനാഥൻ ഒ’നീൽ നയിച്ച കനേഡിയൻ ഗവേഷകരാണ് ഈ പാറകൾ കണ്ടെത്തിയത്. ഇപ്പോൾ ഒട്ടാവ സർവകലാശാലയിലെ ഭൂമിശാസ്ത്ര പ്രൊഫസറായ ഒ’നീലും സംഘവും, 4 ബില്യൺ വർഷത്തിലധികം പഴക്കമുള്ള പാറകൾക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന സമാരിയം-നിയോഡിമിയം ഐസോടോപ്പ് ഡേറ്റിംഗ് എന്ന സങ്കീർണ്ണമായ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.

ADVERTISEMENT

പാറകൾ ഭൂമിയുടെ ഭൂതകാല ചരിത്രത്തിന്റെ പുസ്തകങ്ങളാണെന്നും, അവയിൽ അന്നത്തെ സമുദ്രരാസതത്വം, പ്ലേറ്റ് ടെക്റ്റോണിക്സ്, പ്രാഥമിക ജീവന്റെ ഉത്ഭവം തുടങ്ങിയ വിവരങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഹേഡിയൻ യുഗത്തെക്കുറിച്ച് (ഭൂമി രൂപംകൊണ്ടതിന് ശേഷമുള്ള ആദ്യകാലഘട്ടം) പുതിയ അധ്യായങ്ങൾ തുറക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കും.
ഈ പുതിയ കണ്ടെത്തൽ മുമ്പ് പാറകളുടെ പഴക്കത്തെക്കുറിച്ചുള്ള വിവാദങ്ങൾക്ക് അവസാനമിടാൻ സഹായിച്ചിട്ടുണ്ട്.

സാധാരണയായി പാറകളുടെ പഴക്കം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സിർക്കോൺ ഈ പാറകളിൽ ഇല്ലാത്തതിനാൽ, ചില ശാസ്ത്രജ്ഞർ ഇവ പഴയതും പുതിയതുമായ പാറകളുടെ മിശ്രിതമാണെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ, പുതിയ പഠനം ഈ പാറകൾ “പ്യുവർ ഇൻട്രൂഷൻ റോക്ക്” (പഴയ പാറയിലേക്ക് ലാവ കടന്നുചെന്ന് കട്ടപിടിച്ച പാറ) ആണെന്ന് തെളിയിക്കുകയും, അതിന്റെ പ്രായം ഏകദേശം 4.16 ബില്യൺ വർഷമാണെന്ന് ഏകകണ്ഠമായി കണ്ടെത്തുകയും ചെയ്തു. രണ്ട് ഐസോടോപ്പ് “ക്ലോക്കുകൾ” (സമാരിയം-നിയോഡിമിയം, ലുട്ടേഷ്യം-ഹാഫ്നിയം) നൽകിയ വിവരങ്ങൾ ഒന്നിനൊന്ന് പൊരുത്തപ്പെട്ടതും ഈ കണ്ടെത്തലിന് കൂടുതൽ വിശ്വാസ്യത നൽകി.

ഭൂമി രൂപംകൊണ്ടതിന് ശേഷമുള്ള ആദ്യ കാലഘട്ടമാണ് ഹേഡിയൻ യുഗം. 4.03 ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ആദ്യ പാറകൾ രൂപംകൊണ്ടതെന്നതിന് കാനഡയിലെ അകാസ്റ്റ നീസ് ആയിരുന്നു ഇതുവരെ തെളിവ്. എന്നാൽ, നുവ്വുവഗിട്ടുക് ഗ്രീൻസ്റ്റോൺ ബെൽറ്റിലെ ഈ പുതിയ കണ്ടെത്തലുകൾ ഭൂമിയിലെ തന്നെ ഏറ്റവും പഴയതും ഇപ്പോഴും നിലനിൽക്കുന്നതുമായ പാറകൾ ഇവയാണെന്ന് ഉറപ്പിക്കുന്നു.

ഈ പാറകളിൽ ചിലത് സമുദ്രത്തിന്റെ അടിത്തട്ടിൽ രൂപപ്പെട്ടതാണെന്നും, അവയിൽ പ്രാഥമിക ജീവന്റെ സൂചനകൾ ഉണ്ടായിരിക്കാമെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. അതിനാൽത്തന്നെ ഈ പാറകളുടെ പ്രായം നിർണ്ണയിക്കുന്നത് വളരെ നിർണായകമാണ്. നാം ഒരു പുതിയ ജ്ഞാനദ്വാരമാണ് തുറക്കുന്നത്” ഒ’നീൽ പറയുന്നു. ഭൂമിയുടെ അങ്ങേയറ്റത്തെ ഭൂതകാലത്തെക്കുറിച്ചുള്ള കൂടുതൽ വിശദമായ വിവരങ്ങൾ നൽകുന്ന അപൂർവ സാധ്യതയാണ് ഈ കണ്ടെത്തൽ

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സെന്റ് തോമസ് കെഎസ്ടിഒയും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്
Canada

സെന്റ് തോമസ് കെഎസ്ടിഒയും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്

by Canada Varthakal
July 25, 2026
കാനഡക്കാർക്ക് ഇനി 183 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രി; യു.എസിനെ മറികടന്ന് കനേഡിയൻ പാസ്‌പോർട്ട്
Canada

കാനഡക്കാർക്ക് ഇനി 183 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രി; യു.എസിനെ മറികടന്ന് കനേഡിയൻ പാസ്‌പോർട്ട്

by Canada Varthakal
July 25, 2026
ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ
Canada

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.