Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒന്റാരിയോയിൽ വരുന്നു ലോകത്തിലെ ഏറ്റവും വലിയ ഇസ്പോർട്സ് ടൂർണമെന്റ്, സമ്മാനം 2 ദശലക്ഷം ഡോളർ

Canada Varthakal by Canada Varthakal
June 26, 2025
in Canada
Reading Time: 1 min read
ഒന്റാരിയോയിൽ വരുന്നു ലോകത്തിലെ ഏറ്റവും വലിയ ഇസ്പോർട്സ് ടൂർണമെന്റ്, സമ്മാനം 2 ദശലക്ഷം ഡോളർ

ലോകത്തിലെ ഏറ്റവും വലിയ Call of Duty ഇസ്പോർട്സ് ടൂർണമെന്റായ Call of Duty League World Championship ഇത്തവണ ഓന്റാറിയോയിലെ കിച്ചനറിൽ നടക്കുന്നു. 2 ദശലക്ഷം ഡോളറാണ് ഈ ചാമ്പ്യൻഷിപ്പിന്റെ സമ്മാനത്തുക. ജൂൺ 26 മുതൽ 29 വരെ കിച്ചനർ മെമ്മോറിയൽ ഓഡിറ്റോറിയം (The Aud) ആണ് ഈ വലിയ ഇസ്പോർട്സ് മാമാങ്കത്തിന് വേദിയാകുന്നത്. കിച്ചനറിന് ഇത് വലിയ നേട്ടമാണെന്ന് സംഘാടകർ പറയുന്നു.

മുൻപ് ലോസ് ആഞ്ചലസ്, ഡാലസ്, ലാസ് വെഗാസ് തുടങ്ങിയ യുഎസ് നഗരങ്ങളിൽ മാത്രം നടന്നിരുന്ന ഈ ചാമ്പ്യൻഷിപ്പ് കിച്ചനറിലേക്ക് മാറ്റിയത് യാദൃച്ഛികമല്ല. വാട്ടർലൂ മേഖലയെ ഇസ്പോർട്സ് ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾ നാലഞ്ച് വർഷമായി നടക്കുന്നുണ്ടെന്ന് എക്സ്പ്ലോർ വാട്ടർലൂ റീജിയൺ ഡയറക്ടർ അലിസ്റ്റർ സ്കോർജി പറഞ്ഞു. The Aud-ന്റെ സൗകര്യങ്ങളും, ചെലവ് കുറഞ്ഞതും കൂടെ ഈ തീരുമാനത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. കാനഡയിൽ ആദ്യമായാണ് ഇങ്ങനെയൊരു ടൂർണമെന്റ് നടക്കുന്നത് എന്നത് രാജ്യത്തിനും കിച്ചനറിനും അഭിമാനകരമായ നേട്ടമാണ്. ഇത് ഒരു ഗെയിം ഇവന്റ് മാത്രമല്ല, പ്രേക്ഷകരുടെയും സാങ്കേതികതയുടെയും ഭാവിയാണെന്ന് ഓവർആക്ടീവ് മീഡിയയുടെ നീൽ ഡഫി അഭിപ്രായപ്പെട്ടു.

ADVERTISEMENT

The Aud-നെ അന്താരാഷ്ട്ര നിലവാരമുള്ള വേദിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കിച്ചനർ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്ന് വെറും 60 മിനിറ്റ് ദൂരത്തിലാണെന്നും, മികച്ച ഹോട്ടലുകളും ഭക്ഷണശാലകളും ഇവിടെ ലഭ്യമാണെന്നും ഡഫി ചൂണ്ടിക്കാട്ടി. ഈ ടൂർണമെന്റ് കിച്ചനറിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകും. ഹോട്ടൽ ബുക്കിംഗുകൾ, ഗതാഗതം, പ്രാദേശിക ചെലവുകൾ എന്നിവയിലൂടെ 12-14 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ചെറിയ നഗരങ്ങൾക്ക് ഇസ്പോർട്സ് നല്ല മാർഗമാണെന്ന് സ്കോർജി പറഞ്ഞു.

ടൊറോണ്ടോ അൾട്രാ ടീമിലെ ജോസഫ് റൊമേറോ (JoeDeceives) പറയുന്നത്, കാനഡയിലെ ആരാധകരുടെ ആവേശം വളരെ വലുതാണെന്നും, ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് തങ്ങൾക്ക് വലിയ ആനുകൂല്യമാണെന്നും. കഴിഞ്ഞ വർഷം ഡാലസ്സിൽ മൂന്നാം സ്ഥാനത്തെത്തിയ ടീം, ഈ വർഷം കാനഡയിൽ മികച്ച പിന്തുണയോടെ കളിക്കാമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.

ബേസ്ബോൾ പോലുള്ള പരമ്പരാഗത കായിക ഇനങ്ങൾക്ക് പ്രേക്ഷകരെ നഷ്ടപ്പെടുന്ന ഈ കാലത്ത്, 10-30 വയസ്സുകാരുടെ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ YouTube, Twitch എന്നിവയാണെന്ന് ഡഫി ചൂണ്ടിക്കാട്ടി. ഇതൊരു വെറും ഗെയിം ടൂർണമെന്റ് മാത്രമല്ല, കാനഡയെ അന്താരാഷ്ട്ര ഇസ്പോർട്സ് ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ഒരു ചരിത്ര സംഭവമാണിത്. ലോസ് ആഞ്ചലസ്, ടോക്കിയോ പോലുള്ള നഗരങ്ങളിലെ അനുഭവം കിച്ചനറിലും ഉണ്ടാകുമെന്ന വിശ്വാസത്തിൽ സംഘാടകർ ശക്തമായ ഒരുക്കങ്ങളിലാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Why did Canada suspend citizenship certificates? NDP demands explanation from Immigration Minister
Canada

കാനഡ പൗരത്വ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തത് എന്തിന്? കുടിയേറ്റ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് എൻഡിപി രംഗത്ത്

by Canada Varthakal
June 17, 2026
Manitoba chiefs urge Ottawa to pass bill expanding Indian Act status eligibility
Canada

ഇന്ത്യൻ ആക്ടിലെ വിവേചനം നീക്കണം; ബിൽ S-2 അടിയന്തരമായി പാസാക്കാൻ ഫെഡറൽ സർക്കാരിനോട് മാനിറ്റോബ ചീഫുമാർ

by Canada Varthakal
June 17, 2026
Carney, trump
Canada

G7ൽ തിരക്കേറിയ നയതന്ത്ര നീക്കങ്ങളുമായി മാർക്ക് കാർണി; 36 മണിക്കൂറിനിടെ ട്രംപുമായി സംസാരിച്ചത് എട്ട് തവണ

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.