Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വ്യാജ CRA വെബ്സൈറ്റിൽ കുടുങ്ങി ഒന്റാറിയോ വനിത; സൈബർ തട്ടിപ്പിൽ 26,820 ഡോളർ നഷ്ടം

Canada Varthakal by Canada Varthakal
June 24, 2025
in Canada
Reading Time: 1 min read
വ്യാജ CRA വെബ്സൈറ്റിൽ കുടുങ്ങി ഒന്റാറിയോ വനിത; സൈബർ തട്ടിപ്പിൽ 26,820 ഡോളർ നഷ്ടം

കാനഡ റെവന്യൂ ഏജൻസിയുടെ (CRA) വ്യാജ വെബ്സൈറ്റിൽ ബാങ്കിംഗ് വിവരങ്ങൾ നൽകി ഒന്റാറിയോ സ്വദേശിനിയായ റൂത്ത് ജീന് 26,820 ഡോളർ (ഏകദേശം 22 ലക്ഷം രൂപ) നഷ്ടമായി. തന്റെ പുതിയ ബിസിനസിനായി സി.ആർ.എ. ബിസിനസ് അക്കൗണ്ട് തുറക്കാൻ ശ്രമിച്ചപ്പോഴാണ് ലണ്ടൻ സ്വദേശിനിയായ റൂത്ത് ജീൻ ഈ സൈബർ തട്ടിപ്പിന് ഇരയായത്.

മാർച്ചിൽ ‘CRA Business Login’ എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ ആദ്യം കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു റൂത്ത്. CRA എന്ന് കണ്ടപ്പോൾ അത് യഥാർത്ഥ സൈറ്റാണെന്ന് കരുതിയെന്ന് റൂത്ത് ജീൻ പറഞ്ഞു. വെബ്സൈറ്റ് സോഷ്യൽ ഇൻഷുറൻസ് നമ്പറും, ഡെബിറ്റ് കാർഡ് നമ്പർ, പാസ്‌വേഡ്, കാർഡ് കാലാവധി തുടങ്ങിയ ബാങ്ക് വിവരങ്ങളും ആവശ്യപ്പെട്ടു. വിവരങ്ങൾ നൽകി ‘സബ്മിറ്റ്’ ചെയ്തതോടെ സ്ക്രീൻ കറുത്തുപോയെന്നും, അപ്പോഴാണ് താൻ ചതിയിൽപ്പെട്ടതായി മനസ്സിലായതെന്നും റൂത്ത് വ്യക്തമാക്കി. എന്റെ കഠിനാധ്വാനത്തിൽ സമ്പാദിച്ച പണമാണ് നഷ്ടപ്പെട്ടത്. ദുഃഖവും ദേഷ്യവും തോന്നുന്നു. എനിക്ക് ഇത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിലെന്ന് റൂത്ത് ജീൻ വിഷമത്തോടെ പറഞ്ഞു.

ADVERTISEMENT

സമാനമായ രീതിയിൽ GIC വാങ്ങാൻ ശ്രമിച്ച ഒരു മുതിർന്നയാൾക്ക് നേരത്തെ 750,000 ഡോളർ വരെ നഷ്ടമായ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൈബർ സുരക്ഷാ വിദഗ്ദ്ധനായ റിതേഷ് കോടക്, വ്യാജ വെബ്സൈറ്റുകൾ കണ്ടെത്താൻ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. ബാങ്ക് വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ് അഡ്രസ് ശരിയാണോ എന്നും, പാഡ്‌ലോക്ക് (🔒) അടയാളം കാണുന്നുണ്ടോ എന്നും, അത് HTTPS സൈറ്റാണോ എന്നും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കൂടാതെ, തേർഡ് പാർട്ടി സുരക്ഷാ ടൂളുകൾ ഇൻസ്റ്റാൾ ചെയ്യാനും വിദഗ്ദ്ധർ ഉപദേശിക്കുന്നു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നത് തങ്ങളുടെ പ്രധാന മുൻഗണനയാണെന്നും, നയങ്ങൾ ലംഘിക്കുന്ന പരസ്യങ്ങൾ കണ്ടെത്തിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും ഗൂഗിൾ പ്രസ്താവനയിലൂടെ അറിയിച്ചു. 2024-ൽ 9.1 ബില്യൺ പരസ്യങ്ങൾ നിരോധിക്കുകയും 39.2 ദശലക്ഷം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും 5.1 ബില്യൺ പരസ്യങ്ങൾ നയങ്ങൾ ലംഘിച്ചതിനാൽ തടയുകയും ചെയ്തതായി ഗൂഗിൾ വ്യക്തമാക്കി.

CRA-യോ മറ്റ് ഔദ്യോഗിക വെബ്സൈറ്റുകളോ ഉപയോഗിക്കുമ്പോൾ വെബ്സൈറ്റ് ലിങ്ക് എല്ലായ്പ്പോഴും cra.gc.ca പോലുള്ള ഔദ്യോഗിക വിലാസമാണോ എന്ന് പരിശോധിക്കാൻ ശ്രദ്ധിക്കുക. ഗൂഗിൾ തിരയൽ ഫലങ്ങൾ എപ്പോഴും വിശ്വസനീയമല്ലെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല
Canada

എയർ കാനഡ മിഡിൽ ഈസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടി: ഈ വിമാനങ്ങൾ ജനുവരി വരെ ഉണ്ടാകില്ല

by Canada Varthakal
August 9, 2026
Mark-Carney.
Canada

ടൊറന്റോയിൽ ഭവന വിപ്ലവം! 2.7 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി മാർക്ക് കാർണി

by Canada Varthakal
August 9, 2026
canada job
Canada

ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ; കാനഡയിൽ തൊഴില്ലായ്മ നിരക്ക് രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.