📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യൂറോപ്യൻ യൂണിയൻ-കാനഡ ഉച്ചകോടിക്കായി പ്രധാനമന്ത്രി കാർണി ഇന്ന് ബ്രസ്സൽസിൽ

Canada Varthakal by Canada Varthakal
June 23, 2025
in Canada, Politics
Reading Time: 1 min read
mark curney

ബ്രസൽസ്/ബൽജിയം : പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി യൂറോപ്യൻ യൂണിയൻ-കാനഡ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ബ്രസൽസിൽ എത്തിയിരിക്കുന്നു. പ്രതിരോധം, വ്യാപാരം, ആഗോള സുരക്ഷ എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഈ ഉന്നത തലത്തിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. അന്റ്‌വെർപിലെ സ്‌കൂൺസെൽഹോഫ് മിലിട്ടറി സെമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ട 348 കാനഡിയൻ സൈനികരുടെ സ്മാരകത്തിൽ പ്രധാനമന്ത്രി കാർണി പുഷ്പാർച്ചന നടത്തി. ഭാര്യ ഡയാന ഫോക്സ് കാർണിയും ബെൽജിയൻ പ്രധാനമന്ത്രി ബാർട്ട് ഡി വെവറും ഇതിൽ സന്നിഹിതരായിരുന്നു.

വിദേശകാര്യ മന്ത്രി അനിത ആനന്ദ്, പ്രതിരോധ മന്ത്രി ഡേവിഡ് മക്‌ഗിന്റിയുൾപ്പെടെയുള്ള പ്രധാന കാനഡിയൻ ഉദ്യോഗസ്ഥർ കാർണിയോടൊപ്പം ചേർന്ന് യൂറോപ്യൻ യൂണിയനുമായി ചരിത്ര പ്രാധാന്യമുള്ള സുരക്ഷാ-പ്രതിരോധ കരാറിൽ ഒപ്പുവച്ചു. അംഗരാജ്യമല്ലാത്ത ഒരു രാജ്യവുമായി യൂറോപ്യൻ യൂണിയൻ ഉണ്ടാക്കുന്ന ഏറ്റവും വലിയ കരാറുകളിലൊന്നായിരിക്കും ഇത്. റീആർം യൂറോപ്പിന്റെ കീഴിൽ വരുന്ന 150 ബില്യൺ യൂറോയുടെ “സെക്യൂരിറ്റി ആക്ഷൻ ഫോർ യൂറോപ്പ്” പദ്ധതിയിൽ കാനഡയുടെ പങ്കാളിത്തത്തിനും സംയുക്ത ആയുധ സംഭരണത്തിനും ഈ കരാർ വഴിയൊരുക്കും. കാനഡയുടെ പൂർണ പങ്കാളിത്തത്തിനായി രണ്ടാമത്തെ കരാർ കൂടി ആവശ്യമാണ്.

ADVERTISEMENT

കാനഡയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പുതിയ പങ്കാളിത്ത യുഗത്തിന്റെ തുടക്കമാണ് ഈ ഉച്ചകോടിയെന്ന് പ്രധാനമന്ത്രി കാർണി വിശേഷിപ്പിച്ചു. തൊഴിലാളികൾ, ബിസിനസുകൾ, കൂട്ടായ സുരക്ഷ എന്നിവയ്ക്കുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടണുമായുള്ള പിരിമുറുക്കത്തിനിടയിൽ പ്രതിരോധ പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനുള്ള കാനഡയുടെ ശ്രമത്തിന്റെ ഭാഗമായി, നാറ്റോ സഹകരണം, മിഡിൽ ഈസ്റ്റ് സ്ഥിതിഗതികൾ ശാന്തമാക്കൽ, നിലവിലുള്ള വ്യാപാര ചർച്ചകൾ എന്നിവയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതായി കാർണി വെളിപ്പെടുത്തി.

ADVERTISEMENT

ഇന്ന് യൂറോപ്യൻ യൂണിയനും കാനഡയും ഒരുമിച്ച് പുറത്തുവിടുന്ന പ്രസ്താവനയിൽ റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ, ഗാസയിൽ വെടിനിർത്തൽ, കാലാവസ്ഥ മാറ്റത്തെ തടയാനുള്ള പ്രവർത്തനങ്ങൾ, ഡിജിറ്റൽ വ്യാപാര നയം എന്നിവയെ കുറിച്ച് സഹകരിച്ച് എടുക്കുന്ന നിലപാടുകൾ വീണ്ടും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിക്കാത്ത സേറ്റ സ്വതന്ത്ര വ്യാപാര കരാർ അംഗീകരിക്കുന്നതിനുള്ള പ്രതിബദ്ധത കൂടി നേതാക്കൾ പുനഃസ്ഥിരീകരിക്കും. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ എന്നിവരോടൊപ്പം പ്രധാനമന്ത്രി കാർണി ഇന്ന് വൈകുന്നേരം സംയുക്ത വാർത്താസമ്മേളനം നടത്തും. അമേരിക്കയെ മാത്രം ആശ്രയിക്കുന്ന നിലപാടിൽ നിന്ന് മാറി ആഗോള പങ്കാളിത്തത്തിൽ തന്ത്രപരമായ മാറ്റത്തിന്റെ സൂചനയായി കാനഡ പ്രതിരോധ തന്ത്രം പുനഃക്രമീകരിക്കുന്നതിനിടയിൽ, ചൊവ്വാഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിക്കായി കാർണി ദ ഹേഗിലേക്ക് യാത്ര ചെയ്യും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026
അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.