Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

കോസ്റ്റാറിക്കയെ നേരിടാനൊരുങ്ങി കാനഡ വനിതാ ഫുട്ബോൾ ടീം; ടൊറണ്ടോയിൽ ജൂൺ 27ന് പ്രൈഡ് ആഘോഷ സൗഹൃദ മത്സരം

Canada Varthakal by Canada Varthakal
June 23, 2025
in Sports
Reading Time: 1 min read
കോസ്റ്റാറിക്കയെ നേരിടാനൊരുങ്ങി കാനഡ വനിതാ ഫുട്ബോൾ ടീം; ടൊറണ്ടോയിൽ ജൂൺ 27ന് പ്രൈഡ് ആഘോഷ സൗഹൃദ മത്സരം

കാനഡ വനിതാ ദേശീയ ഫുട്‌ബോൾ ടീം ജൂൺ 27ന് ടൊറണ്ടോയിലെ ബിഎംഒ ഫീൽഡിൽ കോസ്റ്റാറിക്ക വനിതാ ടീമിനെ നേരിടാനൊരുങ്ങുന്നു. ‘പ്രൈഡ് സെലിബ്രേഷനോട് അനുബന്ധിച്ച് നടക്കുന്ന ഈ അന്താരാഷ്ട്ര സൗഹൃദ മത്സരം ഇരു ടീമുകളും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണ്. വൈവിധ്യം, സമത്വം, ഉൾപ്പെടുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് 2SLGBTQ+ സമുദായത്തെ പിന്തുണയ്ക്കുന്ന കാനഡ സോക്കറിന്റെ വാർഷിക സംരംഭത്തിന്റെ ഭാഗമാണിത്. ഈ അവസരത്തെ അടയാളപ്പെടുത്താൻ കനേഡിയൻ കളിക്കാർ പ്രൈഡ് തീം നമ്പറുകളുള്ള ജഴ്‌സിയായിരിക്കും ധരിക്കുക.

ടൊറണ്ടോ മത്സരത്തിന് ശേഷം കാനഡ വനിതാ ടീം വാഷിംഗ്ടൺ ഡിസിയിലേക്ക് യാത്ര ചെയ്ത് ജൂലൈ 2ന് ഓഡി ഫീൽഡിൽ ലോക ഒന്നാം റാങ്കുകാരായ അമേരിക്കൻ വനിതാ ടീമിനെ നേരിടും.ഈ രണ്ട് മത്സരങ്ങളും ഫിഫയുടെ ഔദ്യോഗിക ജൂൺ-ജൂലൈ അന്താരാഷ്ട്ര വിൻഡോയിൽ ഉൾപ്പെടുന്നു. 2021 ഓഗസ്റ്റിൽ ടോക്കിയോ ഒളിമ്പിക്‌സിന്റെ സെമിഫൈനലിൽ 20 വർഷത്തെ വിജയരഹിത സ്ട്രീക്ക് അവസാനിപ്പിച്ചാണ് കാനഡ വനിതാ ടീം അമേരിക്കൻ വനിതാ ടീമിനെതിരെ അവസാനമായി വിജയിച്ചത്. അവസാനമായി 2024-ൽ ഒഹായോയിലെ കൊളംബസിൽ നടന്ന ഷീബിലീവ്സ് കപ്പിലെ ഏറ്റുമുട്ടലിൽ ഇരു ടീമുകളും 2-2 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു, എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അമേരിക്ക 5-4ന് വിജയിച്ചിരുന്നു.

ADVERTISEMENT

ജനുവരിയിൽ കാനഡ വനിതാ ടീമിന്റെ ചുമതലയേറ്റ മുഖ്യ പരിശീലിക കേസി സ്റ്റോണി കോസ്റ്റാറിക്ക വനിതാ ടീമിന്റെ വെല്ലുവിളിയെ സ്വാഗതം ചെയ്തു. “വ്യത്യസ്ത കളിശൈലികൾക്കെതിരെ നമ്മളെത്തന്നെ പരീക്ഷിക്കാൻ നോക്കുന്ന ഞങ്ങൾക്ക് മറ്റൊരു വെല്ലുവിളി നൽകുന്ന ഒരു കരുത്തുറ്റ ടീമാണ് അവർ”, സ്റ്റോണി പറഞ്ഞു. “ഈ മത്സരം ഞങ്ങളുടെ പ്രൈഡ് സെലിബ്രേഷനെ അടയാളപ്പെടുത്തുന്നതിനാൽ, ഫുട്‌ബോൾ എല്ലാവർക്കുമുള്ളതാണെന്ന് കാണിക്കാനുള്ള ശക്തമായ അവസരമാണിത് “. 2SLGBTQ+ വക്താവായ സ്റ്റോണി തന്റെ മുൻ ടീം അംഗവും പങ്കാളിയുമായ മേഗൻ ഹാരിസുമായി മൂന്ന് കുട്ടികളുടെ അമ്മയാണ്.. ജൂൺ 27ലെ സൗഹൃദ മത്സരം അമേരിക്കൻ വനിതാ ടീമിനെതിരായ കഠിനമായ പരീക്ഷണത്തിന് ഒരു വാം-അപ്പ് മാത്രമല്ല, കായികരംഗത്തെ ഒരു പ്ലാറ്റ്‌ഫോമായി ഉപയോഗിച്ച് ഗുണകരമായ സാമൂഹിക മാറ്റത്തിനുള്ള ടീമിന്റെ പ്രതിബദ്ധതയുടെ പ്രതീകവും കൂടിയാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.
Sports

അഭിഷേകിന്റെ മോശം ഫോം കണ്ടില്ലെന്ന് നടിക്കുന്നു; സെലക്ഷൻ ബോർഡിനെതിരെ ആഞ്ഞടിച്ച് സഞ്ജു ആരാധകർ

by Canada Varthakal
July 26, 2026
Third T20 against Zimbabwe: Half-century for Vaibhav Suryavanshi; India heading towards a strong score.
Sports

സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്റി-20: വൈഭവ് സൂര്യവംശിക്ക് അർധസെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

by Canada Varthakal
July 26, 2026
'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.