യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഒട്ടാവയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഭാവിയിലെ സഹകരണ സാധ്യതകളെക്കുറിച്ചും ചർച്ച നടന്നു.സാമ്പത്തികം, വിദ്യാഭ്യാസം, നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ യോഗത്തിൽ വിലയിരുത്തി.
രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, വിദേശകാര്യ മന്ത്രിയുടെ പ്രതിനിധി സുൽത്താൻ അൽ മൻസൂരി, സാമ്പത്തിക, വ്യാപാര കാര്യ സഹമന്ത്രി സയീദ് മുബാറക് അൽ ഹാജെരി, കാനഡയിലെ യുഎഇ സ്ഥാനപതി അബ്ദുൽറഹ്മാൻ അലി അൽ നെയാദി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,
Join Canada Talks whatsapp group
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L



