ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഹണിട്രാപ്പിൽ കുടുക്കിയതായി കാനഡയിലെ മലയാളി യുവാവിന്റെ പരാതി. മലയാളത്തിലുള്ള ഡേറ്റിങ് ആപ്പ് വഴിയാണ് ടൊറന്റോയിലെ അവിവാഹിതനായ യുവാവ് യുവതിയുമായി സൗഹൃദത്തിലായത്. പിന്നീട് ഇരുവരും അടുത്തതോടെ മൊബൈൽ നമ്പർ കൈമാറുകയും വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വീഡിയോ കോളിൽ യുവതി നഗ്നയായി എത്തിയതോടെയാണ് തന്നെ ചതിയിൽപ്പെടുത്തുകയായിരുന്നെന്ന് യുവാവിന് മനസ്സിലായത്. വീഡിയോ കോളിന് പിന്നാലെ തന്റെ മൊബൈലിലേക്ക് മറ്റൊരു നമ്പറിൽ നിന്ന് ഒരു യുവാവ് വിളിച്ചെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ യുവതിയോടൊപ്പമുള്ള വീഡിയോ കോളിലെ ദൃശ്യങ്ങൾ യുവാവിന്റെ ഇൻസ്റ്റഗ്രാമിലെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചില സുഹൃത്തുക്കൾ ദൃശ്യങ്ങൾ അയച്ച് നൽകുകയും ചെയ്തു. നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
🍁 ഒന്റാരിയോ വാർത്തകൾക്കായി: https://chat.whatsapp.com/FCi2ZZj2BCB90pvgjf2ROU



