കാനഡയുടെ തൊഴിൽ വിപണി സമ്മർദ്ദത്തിൽ. അടുത്തിടെയായി ഏകദേശം 10,000 പബ്ലിക് സർവീസ് ജോലികൾ വെട്ടിക്കുറച്ചതായാണ് വിവരം. മെയ് മാസത്തിൽ തൊഴിലില്ലായ്മ 7% ആയി ഉയർന്നു. കൊവിഡിന് ശേഷം ഇത്രയധികം തകർച്ചയിലേക്ക് തൊഴിൽ വിപണി പോകുന്നത് ആദ്യമായാണ്. ടെക് മുതൽ റീട്ടെയിൽ വരെയുള്ള സ്ഥാപനങ്ങൾ സാമ്പത്തിക സമ്മർദ്ദവും AI-അധിഷ്ഠിത പുനഃസംഘടനയും നേരിടാൻ പതിനായിരക്കണക്കിന് തസ്തികകൾ വെട്ടിക്കുറച്ചതോടെയാണ് ആഗോളതലത്തിൽ പിരിച്ചുവിടലുകൾ വർദ്ധിച്ചത്
CRA, IRCC എന്നിവയിലും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. കാനഡയുടെ ഫെഡറൽ പബ്ലിക് സർവീസ് വർക്ക്ഫോഴ്‌സ് 2015 ന് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലിലേക്കാണ് എത്തിയിരിക്കുന്നത്. CRA 6,656 ജീവനക്കാരെയും IRCC 1,944 ജീവനക്കാരെയും പിരിച്ചുവിട്ടു. പ്രധാനമായും ടേം, കാഷ്വൽ, വിദ്യാർത്ഥി തൊഴിലാളികൾ എന്നിവർക്കാണ് ജോലി നഷ്ടമായത്. പ്രതിസന്ധിയിലായവരിൽ ഭൂരിഭാഗവും 35 വയസ്സിന് താഴെയുള്ളവരാണ്.
ആർസിഎംപി, നാഷണൽ ഡിഫൻസ് തുടങ്ങിയ ചില വകുപ്പുകൾ വികസിപ്പിച്ചെങ്കിലും, ചെറുപ്പക്കാരായ താൽക്കാലിക തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നത് ഭാവിയിലെ നവീകരണത്തെ തടസ്സപ്പെടുത്തുകയും കാര്യക്ഷമതയില്ലായ്മ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



