ദിവസങ്ങളോളം ഇരു ദിശകളിലേക്കും അടച്ചിട്ടിരുന്ന കോക്വിഹല്ല ഹൈവേ ശനിയാഴ്ച രാത്രി പൂർണമായും തുറന്നു. ബിസിയുടെ ലോവർ മെയിൻലാൻഡിനും ഇന്റീരിയറിനും ഇടയിലുള്ള പ്രധാന റൂട്ട് വ്യാഴാഴ്ച രാത്രി അടിയന്തര സിങ്ക്ഹോൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 7:30 ഓടെ, ജോലി പൂർത്തിയായതായി ഡ്രൈവ്ബിസി പറഞ്ഞു.കൂടാതെ സൈറ്റ് വൃത്തിയാക്കുമ്പോൾ ജീവനക്കാർ ശ്രദ്ധിക്കണമെന്ന് ഡ്രൈവർമാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു..
എന്നിരുന്നാലും, റോഡ് നിർമ്മാണത്തിനായി ഗ്രേറ്റ് ബെയർ സ്നോഷെഡിന് സമീപം 3.5 കിലോമീറ്റർ ദൂരത്തിൽ ഇടത് പാത ഇപ്പോഴും ഇരു സൈഡിലേക്ക് അടച്ചിട്ടിരിക്കുകയാണ്, ജൂൺ 25 വരെ അങ്ങനെ തന്നെ തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്തെ പൈപ്പ്‌ലൈൻ ബോറിങ്ങിന്റെ ഫലമായാണ് സിങ്ക്‌ഹോൾ ഉണ്ടായതെന്ന് ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.






