കാനഡയിലെ ആൽബർട്ടട് പ്രവിശ്യ ആരോഗ്യമേഖലയിലെ പ്രവർത്തകർക്കായി പുതിയൊരു ഇമ്മിഗ്രേഷൻ ഡ്രോ നടത്തി. Alberta Advantage Immigration Program (AAIP) ലൂടെ ജൂൺ 3ന് നടന്ന ഡ്രോയിൽ 36 ആരോഗ്യപ്രവർത്തകർക്ക് കാനഡയിൽ സ്ഥിര താമസത്തിനുള്ള സമ്മതപത്രം ലഭിച്ചിട്ടുണ്ട്. Dedicated Health Care Pathway എന്ന പ്രത്യേക വിഭാഗത്തിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്.
ഈ പദ്ധതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കാനഡയുടെ Comprehensive Ranking System (CRS) എന്ന മാർക്കിംഗ് പദ്ധതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞത് 60 പോയിന്റ് ആവശ്യമാണ്. എന്നാൽ Express Entry സമ്പ്രദായത്തിലൂടെ തിരഞ്ഞെടുക്കപ്പെടാൻ CRS സ്കോറിൽ കുറഞ്ഞത് 300 പോയിന്റ് വേണമെന്നത് പ്രധാനമാണ്. കൂടാതെ ആൽബർട്ടയിൽ അംഗീകൃതമായ ഒമ്പത് ആരോഗ്യമേഖലാ തൊഴിൽ വിഭാഗങ്ങളിൽ പ്രവർത്തിക്കാനുള്ള അനുമതി അവർക്കുണ്ടായിരിക്കണം.
2025 വർഷത്തേക്ക് ഈ ആരോഗ്യമേഖലാ വിഭാഗത്തിൽ ആകെ 500 പേർക്ക് നോമിനേഷൻ നൽകാനാണ് തീരുമാനം. ഇതുവരെ 170 പേർക്ക് അവസരം നൽകിയിട്ടുണ്ട്, അതിനാൽ ഇനിയും 330 പേർക്ക് അവസരം ലഭിക്കാനുണ്ട്. ഈ മേഖലയോട് വലിയ താൽപര്യം ഉള്ളതിനാൽ, 1,507 പേരുടെ അപേക്ഷകൾ ഇപ്പോൾ സെലക്ഷനായി കാത്തിരിക്കുന്നു.
ആകെയുള്ള കണക്കുകൾ നോക്കിയാൽ, 2025 വർഷത്തേക്ക് ആൽബർട്ടയ്ക്ക് 4,875 പേർക്ക് നോമിനേഷൻ നൽകാനുള്ള അനുമതിയുണ്ട്. ഇതിൽ ഇതുവരെ 2,276 പേർക്ക് അവസരം നൽകിയിട്ടുണ്ട്. ആരോഗ്യമേഖലയിലെ വിദഗ്ധരുടെ കുറവ് പരിഹരിക്കാനാണ് ആൽബർട്ട സർക്കാർ ഈ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. യോഗ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക് കാനഡയിലെ സ്ഥിര താമസത്തിനുള്ള മികച്ച അവസരമാണ് ഈ പദ്ധതി നൽകുന്നത്.



