AQI(World Air Quality Index) പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മോശം വായുവുള്ള രണ്ടാമത്തെ നഗരമായി മോൺട്രിയലിനെ പ്രഖ്യാപിച്ചു., ലോകത്തെ പ്രധാന നഗരങ്ങളിൽ ഏറ്റവും മോശം വായുവുള്ള രണ്ടാമത്തെ നഗരമായി മോൺട്രിയലിനെ വെള്ളിയാഴ്ച്ചയാണ് പ്രഖ്യാപിക്കപ്പെട്ടു. ചിലിയുടെ സാന്റിയാഗോയ്ക്ക് പിന്നാലെയാണ് മോൺട്രിയൽ സ്ഥാനം പിടിച്ചത്. കനേഡിയൻ പ്രൈറി പ്രദേശങ്ങളിൽ നിന്നുള്ള കാട്ടുതീയെ തുടർന്നുണ്ടാവുന്ന പുക മഞ്ഞാണ് നഗരത്തിലെ വായു ഗുണനിലവാരം കുറഞ്ഞതിന് പ്രധാന കാരണം. അതേ സാഹചര്യത്തിൽ, ഒന്റാറിയോയിലെ ടൊറന്റോ ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന കാനഡ (ECCC) ഗ്രേറ്റർ മോൺട്രിയലിനായി പ്രത്യേക വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ഇത് പ്രാബല്യത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. വായുവിൽ പുകയുടെ അളവ് കൂടുന്നതനുസരിച്ച് ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുമെന്നും അതിനാൽ വീടിന് പുറത്തെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണമെന്നാണ് അറിയിപ്പ്.
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ, മുതിർന്നവരോ, ഗർഭിണികളോ, കുട്ടികളോ, പുറത്തു ജോലി ചെയ്യുന്നവരോ മാത്രമല്ല, സാധാരണ ആളുകൾക്കും ജലദോഷം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഗുരുതരമായ സാഹചര്യങ്ങളിൽ നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടായേക്കാം. അടിയന്തരമായി ചികിത്സ ആവശ്യമുള്ളതിനാൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായു മലിനീകരണത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് വീട്ടിനുള്ളിലെ വായു ശുദ്ധമാക്കാൻ ഫിൽട്ടറുകളും സർട്ടിഫൈഡ് എയർ ക്ലീനറുകളും ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ പുകയിലെ സൂക്ഷ്മകണങ്ങൾ കുറയ്ക്കാൻ N95 പോലുള്ള റെസ്പിറേറ്റർ ധരിക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.






