Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കെട്ടിട നിർമ്മാണത്തിൽ അപാകത; 10 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒന്റാറിയോ ആശുപത്രി

Canada Varthakal by Canada Varthakal
June 3, 2025
in Canada, Ontario
Reading Time: 1 min read
കെട്ടിട നിർമ്മാണത്തിൽ അപാകത; 10 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒന്റാറിയോ ആശുപത്രി

കെട്ടിടത്തിന്റെ നിർമ്മാണത്തിലെ ഗുരുതര വീഴ്ചകളെ ചൂണ്ടിക്കാട്ടി ടൊറന്റോയിലെ ഹംബർ റിവർ ഹെൽത്ത് ആശുപത്രി 10 കോടി ഡോളർ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഉത്തര അമേരിക്കയിലെ ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ സൗകര്യമെന്ന് അവകാശപ്പെടുന്ന ഈ ആശുപത്രിയുടെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും തറകൾ തകരാറിലായ അവസ്ഥയിലാണ്. ഇത് രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

2011-ൽ ആരംഭിച്ച ഈ ആശുപത്രി നിർമ്മാണ പദ്ധതി, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ പ്ലെനറി ഹെൽത്ത് കെയർ പാർട്ണർഷിപ്സ് ഹംബർ എൽ.പി എന്ന കൺസോർഷ്യത്തിനാണ് നൽകിയിരുന്നത്. ഒന്റാറിയോ സർക്കാർ അടുത്ത മൂന്ന് ദശാബ്ദക്കാലത്തേക്ക് ആശുപത്രി നിർമ്മിക്കാനും പരിപാലിക്കാനുമുള്ള കരാർ ഈ കൺസോർഷ്യത്തിനു നൽകിയിരുന്നു. എന്നാൽ കെട്ടിടത്തിന്റെ അസമമായ തറകൾ കാരണം ജീവനക്കാർക്ക് ഉപകരണങ്ങളും, സാധനങ്ങളും, ഭക്ഷണവും കൂടാതെ രോഗികളെയും വീൽ ട്രോളികളിൽ എളുപ്പത്തിൽ കൊണ്ട് പോകാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു.

ADVERTISEMENT

ടൊറന്റോ സർവകലാശാലയിലെ ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മാറ്റി സിമിയാറ്റിക്കി പറയുന്നതനുസരിച്ച്, ഇത് എല്ലാ ഒന്റാറിയൻമാരും ആശങ്കപ്പെടേണ്ട ഒരു വിഷയമാണ്. ഇത് വെറും 10 വർഷം പഴക്കമുള്ള ആശുപത്രി മാത്രമാണ്. ഒരേ നിരപ്പിൽ അല്ലാത്ത തറകൾ കാരണം വീൽ ട്രോളികൾ പലപ്പോഴും സ്ഥാനത്തുനിന്ന് വഴുതി പോകാതിരിക്കാൻ റബ്ബർ തടസ്സങ്ങൾക്ക് പിന്നിൽ സ്ഥാപിക്കേണ്ടി വരുന്നുവെന്നും പരാതിയിൽ പറയുന്നു.

ആശുപത്രിയിലെ അത്യാഹിത വിഭാഗം, പ്രസവ മുറി, രോഗികൾക്ക് വേണ്ടി ഒരുക്കിയ വിശ്രമ മുറികൾ എന്നിവിടങ്ങളിലൊക്കെയും റബ്ബർ തറകൾ ഉയർന്ന് വരുകയയും കീറുകയയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയിലേക്ക് കൈമാറ്റം ചെയ്ത പദ്ധതികൾ പലപ്പോഴും വിജയിക്കാതെ തിരിച്ചെടുക്കേണ്ടി വരുന്നു. ഇതിന്റെ ബാധ്യത ഒടുവിൽ പൊതുജനങ്ങൾക്ക് തന്നെയാണ് വന്നിടുന്നത് ഈ വിഷയം കോടതിയിൽ എത്തിയത് പൊതു-സ്വകാര്യ പങ്കാളിത്ത ചട്ടക്കൂടിന്റെ ചില വശങ്ങൾ പ്രവർത്തിക്കുന്നില്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Will weekend travel be disrupted? WestJet employees issue strike notice.
Canada

വീക്കെൻഡ് യാത്ര മുടങ്ങുമോ? പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്ജെറ്റ് ജീവനക്കാർ

by Canada Varthakal
July 30, 2026
Sarah Mitton, of Canada,
Canada

കോമൺവെൽത്ത് ഗെയിംസിൽ കുതിപ്പ് തുടർന്ന് കാനഡ; 39 മെഡലുകളുമായി രണ്ടാം സ്ഥാനത്ത്

by Canada Varthakal
July 29, 2026
Montréal-Pierre Elliott Trudeau International Airport
Canada

പെയിന്റടിച്ചത് പണിയായി! മോൺട്രിയൽ എയർപോർട്ടിൽ നിന്നുള്ള യു.എസ്. വിമാനങ്ങൾ റദ്ദാക്കി

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.