📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

ദിവസവും കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദത്തെ എങ്ങനെ ബാധിക്കുന്നു? അറിയേണ്ടതെല്ലാം

Canada Varthakal by Canada Varthakal
May 29, 2025
in Health
Reading Time: 1 min read
ദിവസവും കാപ്പി കുടിക്കുന്നത് രക്തസമ്മർദ്ദത്തെ എങ്ങനെ ബാധിക്കുന്നു? അറിയേണ്ടതെല്ലാം

ദിവസേനയുള്ള കാപ്പി കുടി നമ്മുടെ രക്തസമ്മർദ്ദത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് പലർക്കും ആശങ്കയുണ്ടാവാം. കാപ്പി ഒരു ഉത്തേജക പാനീയമാണ്. ഇത് തലച്ചോറിനെയും നാഡീവ്യൂഹത്തെയും ഉത്തേജിപ്പിക്കുകയും രക്തക്കുഴലുകളെ താൽകാലികമായി ചുരുക്കുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും.ഇത് താൽക്കാലികമായി സിസ്റ്റോളിക് സമ്മർദ്ദം 3-14 mmHg വരെയും ഡയസ്റ്റോളിക് സമ്മർദ്ദം 4-13 mmHg വരെയും വർദ്ധിപ്പിക്കാം.

കാപ്പിയുടെ സ്വാധീനം: ആര് ശ്രദ്ധിക്കണം?
കാപ്പിയുടെ സ്വാധീനം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കും.ഇതിൽ പ്രായം ഒരു പ്രധാന ഘടകമാണ്. ചെറുപ്പക്കാർക്ക് കാപ്പിയോട് കൂടുതൽ സംവേദനക്ഷമത കാണാം. ലിംഗഭേദം അനുസരിച്ചും മാറ്റങ്ങളുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച് കഫീൻ വേഗത്തിൽ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ കഴിയും. കുടിക്കുന്ന കാപ്പിയുടെ തരം വളരെ പ്രധാനമാണ്. എസ്പ്രസ്സോ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ സാധാരണ കാപ്പിയെക്കാൾ കഫീന്റെ അളവ് കൂടുതലായിരിക്കും. പുകവലി ശീലമുള്ളവരിൽ നിക്കോട്ടിൻ കഫീന്റെ ഫലങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ADVERTISEMENT

ചില പ്രത്യേക സാഹചര്യങ്ങളിൽ കാപ്പിയുടെ ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഗർഭിണികൾ ഒരു ദിവസം 200 മില്ലി ലിറ്ററിൽ കൂടുതൽ കാപ്പി കുടിക്കുന്നത് പരിമിതപ്പെടുത്തണം. ഹൃദയരോഗങ്ങളുള്ളവർക്ക് കാപ്പിയുടെ താൽകാലിക രക്തസമ്മർദ്ദ വർദ്ധനവ് കൂടുതൽ അപകടമുണ്ടാക്കാം. കൂടാതെ, ഉയർന്ന രക്തസമ്മർദ്ദമുള്ള വ്യക്തികൾ കാപ്പിയുടെ അമിത ഉപയോഗം ഒഴിവാക്കണം, കാരണം ഇത് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാം.

ADVERTISEMENT

എത്ര അളവാണ് സുരക്ഷിതം?
മുതിർന്നവർക്ക് ഒരു ദിവസം 400 mg വരെ കഫീൻ (ഏകദേശം 3-4 കപ്പ് കാപ്പി) സുരക്ഷിതമാണ്. 12-18 വയസ്സിനിടയിലുള്ള കൗമാരക്കാർക്ക് പരമാവധി 100 mg വരെയും, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 2.5 mg വരെയും കഫീൻ പരിമിതപ്പെടുത്തണം. അമിതമായ കഫീൻ ഉപയോഗം അസ്വസ്ഥത, ഉറക്കമില്ലായ്മ, നെഞ്ചിടിപ്പ്, തലവേദന എന്നിവയ്ക്ക് കാരണമാകും. നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിലാണ്. അതിനാൽ, ആരോഗ്യകരമായ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.

വീട്ടിൽ രക്തസമ്മർദ്ദം പരിശോധിക്കുമ്പോൾ, അംഗീകൃത cuff-style arm monitor ഉപയോഗിക്കുക. പരിശോധിക്കുന്നതിന് 30 മിനിറ്റ് മുമ്പ് കഫീൻ, പുകവലി, വ്യായാമം എന്നിവ ഒഴിവാക്കുക. നേരെ നിവർന്നിരുന്ന്, വിശ്രമിച്ച ശേഷം കൃത്യമായ അളവിനായി രണ്ടുതവണ അളവെടുക്കുക.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.