Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പൗരത്വ വാരാഘോഷം ആരംഭിച്ച് രാജ്യം; 2024ല്‍ കനേഡിയന്‍ പൗരത്വം ലഭിച്ചത് 3.74 ലക്ഷം പേര്‍ക്ക്

Canada Varthakal by Canada Varthakal
May 27, 2025
in Canada
Reading Time: 1 min read
പൗരത്വ വാരാഘോഷം ആരംഭിച്ച് രാജ്യം; 2024ല്‍ കനേഡിയന്‍ പൗരത്വം ലഭിച്ചത് 3.74 ലക്ഷം പേര്‍ക്ക്

കാനഡയിലെ പൗരത്വ വാരാഘോഷം ഔദ്യോഗികമായി ആരംഭിച്ചു. വിവിധ പ്രവിശ്യകളിലായി നടക്കുന്ന ചടങ്ങുകളും പരിപാടികളും കാനഡയുടെ മതസൗഹാർദ്ദവും സാംസ്‌കാരിക വൈവിധ്യവുമാണ് ഉയര്‍ത്തിക്കാട്ടുന്നത്. 2024ൽ മാത്രം, കാനഡ 3.74 ലക്ഷം പുതിയ പൗരന്മാരെ സ്വീകരിച്ചതായി അധികാരികൾ അറിയിച്ചു.

മെയ് 26 മുതല്‍ ജൂണ്‍ 1 വരെയാണ് കാനഡ വാര്‍ഷിക ‘പൗരത്വ വാരം’ നടത്തുന്നത്. 2024ല്‍ ആകെ 3.74 ലക്ഷം പേര്‍ക്കാണ് കനേഡിയന്‍ പൗരത്വം ലഭിച്ചത്. അതില്‍ ഏറ്റവും വലിയ വിഭാഗം ഇന്ത്യന്‍ പൗരന്മാരാണ്. പൗരത്വം ലഭിച്ചവരില്‍ 23 ശതമാനമാണ് ഇന്ത്യക്കാര്‍.

ADVERTISEMENT

2023-ല്‍ 3.80 ലക്ഷം പേര്‍ക്ക് പൗരത്വം ലഭിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ കുറവുണ്ടെങ്കിലും പൗരത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2023-ല്‍ 78,714 പേര്‍ക്കാണ് പൗരത്വം ലഭിച്ചതെങ്കില്‍ 2024-ല്‍ 87,812 ആയി.

ഓരോ വര്‍ഷവും പൗരത്വ വാരം കാനഡയ്ക്ക് പൗരത്വത്തിന്റെ അര്‍ഥത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരം നല്‍കുന്നുവെന്നും എല്ലാ പശ്ചാത്തലങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള കനേഡിയന്‍മാരെ ഉള്‍ക്കൊള്ളുന്നതാണ് കാനഡയെന്നും ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറഞ്ഞു.

വൈവിധ്യമാണ് ശക്തിയെന്ന് തിരിച്ചറിയാനും കാനഡയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് കൂട്ടായി വീണ്ടും പ്രതിജ്ഞാബദ്ധരാകാനും ഈ നിമിഷം ഉപയോഗിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പുതിയ സ്ഥലത്തിന്റെ വെല്ലുവിളികളെയും അനിശ്ചിതത്വത്തെയും നേരിടാനും സ്വന്തം കുടുംബത്തിന് മികച്ച അവസരങ്ങളും സുരക്ഷയും തേടാനും അവിശ്വസനീയമായ ധൈര്യം ആവശ്യമാണ്.

കാനഡയെ സ്വന്തം നാടായി കാണാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതും കനേഡിയന്‍മാരെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണെന്നും പൊതുജനങ്ങള്‍ക്കായുള്ള നിരവധി പൗരത്വ ചടങ്ങുകളില്‍ ഒന്നില്‍ പങ്കെടുക്കാന്‍ രാജ്യമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഒരാളുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലിന്റെ ഭാഗമാകുക എന്നത് ബഹുമതിയും പദവിയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2025-ല്‍ 3.95 ലക്ഷം, 2026-ല്‍ 3.80 ലക്ഷം, 2027-ല്‍ 3.65 ലക്ഷം എന്നിങ്ങനെയാണ് പൗരത്വം നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പൗരത്വം നേടിയ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. കാനഡയിലെ പൗരത്വ വാരാഘോഷം പുതുതായി പൗരത്വം നേടിയവർക്ക് ദേശസ്നേഹവും പങ്കാളിത്തവും ഉയർത്തുന്ന ഒരു അവസരമായാണ് ഇവിടുള്ളവർ പൗരത്വ വാരാഘോഷത്തിനെ കാണുന്നത്.

Tags: canada citizenship
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

telecom scam
Canada

ആപ്പ് ഡൗൺലോഡ് ചെയ്താൽ ‘പണി കിട്ടും’; 24 കോടിയുടെ ഓൺലൈൻ തട്ടിപ്പ് പൊളിച്ചടുക്കി ടൊറന്റോ പോലീസ്!

by Canada Varthakal
November 6, 2026
Justin Trudeau speaking at an event.
Canada

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പുതിയ പദവി

by Canada Varthakal
November 6, 2026
Mark Carney and François-Philippe Champagne holding budget documents.
Canada

ബജറ്റ് പ്രഖ്യാപനങ്ങളുമായി ജനങ്ങളിലേക്ക്; രാജ്യവ്യാപക പര്യടനത്തിന് കാർണിയും ഷാംപെയ്നും

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.