കാനഡ റവന്യൂ ഏജൻസിയായ CRA 280-ഓളം തസ്തികകൾ പിന്‍വലിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ട്. കൂടുതലായും തൊഴിൽ നഷ്ടമാവാൻ സാധ്യത ഒട്ടാവായിലേയും, ഗാറ്റിനോയിലേയും ജനങ്ങൾക്കായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് കാലത്ത് നടപ്പാക്കിയ നിരവധി താത്കാലിക പദ്ധതികൾ അവസാനിച്ചതോടെ CRA-യിൽ ജീവനക്കാരുടെ എണ്ണം അതിവേഗം ഉയർന്നതായി അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യമൊക്കെ ചേർന്നാണ് സ്ഥാപനത്തെ ജീവനക്കാരുടെ പുനസംഘടനയിലേക്ക് നയിച്ചതെന്നും CRA വ്യക്തമാക്കി.
പാൻഡമിക് സമയത്ത് അടിയന്തര സഹായ പദ്ധതികൾ കൈകാര്യം ചെയ്ത തസ്തികകളാണ് പ്രധാനമായും ഈ തീരുമാനത്തിൽ ബാധിക്കപ്പെട്ടിരിക്കുന്നത്.നിലവിലുള്ള പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്നതാണ് CRA ഈ തീരുമാനത്തിലെത്താൻ കാരണമായത്.അതിനോടൊപ്പം സേവനങ്ങൾ കൂടുതൽ ഡിജിറ്റലാകുന്നതിന്റെയും ഓട്ടോമേഷൻ സംവിധാനങ്ങളിലേക്കുള്ള മാറ്റത്തിന്റെയും ഭാഗമായി നടത്തപ്പെടുന്നതാണ് ഈ പുനസംഘടന എന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ തൊഴിൽ നഷ്ടങ്ങൾ നേരിടുന്ന ജീവനക്കാർക്ക് മറ്റ് ഡിപ്പാർട്ടുമെന്റുകളിലേക്കുള്ള പുനഃനിയമന സാധ്യതകളും മറ്റു തൊഴിൽ അവസരങ്ങൾക്കായുള്ള സഹായവും CRA ഉറപ്പ് നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു



