ടൊറന്റോയിലെ ടിടിസി ബസുകളിൽ നടന്ന രണ്ട് ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. 2025 മെയ് 1 ന് വൈകുന്നേരം 5:00 മണിയോടെ യോങ് സ്ട്രീറ്റിലും എഗ്ലിന്റൺ അവന്യൂ ഈസ്റ്റ് പ്രദേശത്തുമാണ് ആദ്യം കേസ് റിപ്പോർട്ട് ചെയ്തത്. ഇര ബസിൽ ആയിരുന്നപ്പോൾ ഒരാൾ അവളുടെ അരികിൽ നിന്ന് ലൈംഗികാതിക്രമം നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മെയ് 15 ന് രാവിലെ 8:00 മണിയോടെയാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. രണ്ട് കേസുകളിലും ഒരാളാണ് പ്രതിയെന്ന് പൊലീസിന് വ്യക്തമായി.
20 വയസ്സ് പ്രായം തോന്നിക്കുന്ന, അഞ്ചടി നാല് ഇഞ്ച് ഉയരമുള്ള, വലിയ ശരീരഘടനയും കറുത്ത മുടിയുമുള്ള ആളാണ് പ്രതിയെന്ന് പോലീസ് പറയുന്നു. ക്ലീൻ ഷേവ് ചെയ്തിരുന്ന ഇയാൾ അവസാനമായി കണ്ടത് സമയത്ത് പിന്നിൽ ‘സെക്യൂരിറ്റി’ എഴുതിയ കറുത്ത ജാക്കറ്റും, കറുത്ത പാന്റും, കറുത്ത ഷൂസും ധരിച്ചിരുന്നതായി പോലീസ് പറയുന്നു. പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.



