കാനഡ ടൊറന്റോയിലെ നോർത്ത് യോർക്കിലെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് വെടിവെപ്പുണ്ടായതെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. റെക്‌സ്‌ഡെയ്‌ലിന് കിഴക്കുള്ള വെസ്റ്റൺ, ആൽബിയോൺ റോഡുകൾക്ക് സമീപമുള്ള ഒരു പ്ലാസയിൽ ഏകദേശം 5:20 ന് വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
പോലീസ് സ്ഥലത്തെത്തിയപ്പോൾ, പ്ലാസയിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുകളിലുള്ള ഒരു അപ്പാർട്ട്മെന്റിൽ വെടിയേറ്റ് നിലയിൽ ഒരാളെ കണ്ടെത്തുകയായിരുന്നു. 40 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന വ്യക്തിയെ പരിക്കുകകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ADVERTISEMENT
ADVERTISEMENT



