ഗാർഡിനർ എക്സ്പ്രസ് വേയിൽ ഞായറാഴ്ച പുലർച്ചെ 29 കാരിയായ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ടൊറന്റോ പോലീസ് സർവീസ് പറയുന്നതനുസരിച്ച്, ഏകദേശം പുലർച്ചെ 2:07 ന് ഗാർഡിനറിൽ നിന്ന് പടിഞ്ഞാറോട്ട് ഡഫറിൻ സ്ട്രീറ്റിലേക്ക് ഒരു കറുത്ത ഇൻഫിനിറ്റി എസ്‌യുവി സഞ്ചരിക്കുകയായിരുന്നു.
വാഹനം ഓടികൊണ്ടിരുന്നപ്പോൾ തന്നെ ഒരു സ്ത്രീ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയായി ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരി വാഹനത്തിൽ നിന്ന് തെറിച്ചു വീണപ്പോൾ, ഡ്രൈവർ, വാഹനത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ എന്നിവർ യാത്ര തുടർന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് അവർ പോലീസിനെ സമീപിച്ച് സംഭവം റിപ്പോർട്ട് ചെയ്തു. അതേസമയം, അതുവഴി പോയ വാഹനങ്ങൾ വഴിയിൽ വെച്ച് യാത്രക്കാരിയെ കണ്ടെത്തി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. അവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ട്രാഫിക് സർവീസസ് അംഗങ്ങൾ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അധികാരികൾ അഭ്യർത്ഥിച്ചു



