ഹോപെഡേൽ – വടക്കൻ ലാബ്രഡോർ കമ്മ്യൂണിറ്റിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 27 കാരനായ യുവാവിനെതിരെ ആർസിഎംപി ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കേസെടുത്തു. ഹോപ്ഡെയ്‌ലിലെ ഒരു വസതിയിൽ ആക്രമണം നടന്നുവെന്ന പരാതിയിൽ അന്വേഷണത്തിനായെത്തിയ പോലീസാണ് വീടിനുള്ളിൽ മരിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ ഇരയെയും സമീപത്ത് നിന്ന് കണ്ടെത്തി.
മൗണ്ടീസിലെ പ്രധാന ക്രൈം യൂണിറ്റ് ശനിയാഴ്ച അന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും മൈക്കൽ തുഗ്ലാവിനയ്‌ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.പ്രതിയായ തുഗ്ലാവിന ഇപ്പോഴും കസ്റ്റഡിയിലാണ്. ഉദ്യോഗസ്ഥർ അന്വേഷണം തുടരുന്നതിനാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ ഹോപ്ഡെയ്ൽ പ്രദേശത്തെ താമസക്കാർക്ക് കൂടുതൽ പോലീസ് സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.



