കാനഡയിലെ പ്രധാന ദേശീയ അവധി ദിനമായ വിക്ടോറിയ ദിനം 2025 മെയ് 19-ന് ആഘോഷിക്കുകയാണ്. ഒന്റാറിയോ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, സാസ്കച്ചെവാൻ എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും വിക്ടോറിയ ദിനം നിയമപരമായ അവധി ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ക്യൂബെക്കിൽ (നാഷണൽ പേട്രിയറ്റ്സ് ഡേ ആയി ആഘോഷിക്കുന്നു), ന്യൂ ബ്രൺസ്വിക്ക്, ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവ സ്കോഷ്യ എന്നിവിടങ്ങളിൽ ഇത് നിയമപരമായ അവധിയല്ല. എന്നിരുന്നാലും, ഈ പ്രദേശങ്ങളിലെ പല സ്കൂളുകളും ബിസിനസുകളും അടച്ചിരിക്കും.
ഈ അവധി ദിവസത്തിൽ ഫെഡറൽ, പ്രവിശ്യാ സർക്കാരിന്റെ ഓഫീസുകൾ, കാനഡ പോസ്റ്റിന്റെ മെയിൽ സർവീസ്, മിക്ക ബാങ്കുകളുടെ ശാഖകൾ (എടിഎമ്മും ഓൺലൈൻ ബാങ്കിംഗും ലഭ്യമാകും), പൊതു സ്കൂളുകൾ, പ്രധാന സൂപ്പർമാർക്കറ്റുകൾ (ഉദാഹരണം: ലോബ്ലോസ്, ഫ്രഷ്കോ, സോബീസ്), പല റീട്ടെയിൽ സ്റ്റോറുകളും ഷോപ്പിംങ്ങ് മാളുകളും, നഗര ഓഫിസുകളും ലൈബ്രറികളും, മാലിന്യ ശേഖരണ സേവനങ്ങളും അവധിയായിരിക്കും. ന്യൂ ബ്രൺസ്വിക്കും ന്യൂഫൗണ്ട്‌ലാണ്ടും പോലുള്ള പ്രവിശ്യകളിൽ സ്റ്റോറുകൾ നിർബന്ധമായും അടച്ചിരിക്കും.
എന്നാൽ അവശ്യ സേവന സ്ഥാപനങ്ങളായ പെട്രോൾ പമ്പുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, ചില ഷോപ്പേഴ്സ് ഡ്രഗ് മാർട്ടും റെക്സാൽ സ്റ്റോറുകളും (പ്രാദേശിക സമയം പരിശോധിക്കുക), സിനിമ തിയേറ്ററുകൾ (ഓൺലൈനിൽ ഷെഡ്യൂളുകൾ പരിശോധിക്കുക), ഗതാഗത സേവനങ്ങൾ (അവധി ദിന ഷെഡ്യൂളിൽ പ്രവർത്തിക്കുന്നു) എന്നിവ തുറന്നിരിക്കും. ചില നഗര സേവനങ്ങൾ പരിഷ്കരിച്ച സമയക്രമത്തിൽ പ്രവർത്തിക്കുന്നുണ്ടാകാം. പ്രാദേശിക വ്യത്യാസങ്ങൾ നഗരത്തിനും പ്രവിശ്യയ്ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, പ്രാദേശിക ഷെഡ്യൂളുകൾ എപ്പോഴും പരിശോധിക്കുന്നത് നല്ലതാണ്.



