ഇലോൺ മസ്കിന്റെ സോഷ്യൽ മീഡിയയായ എക്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രോക് എഐ ചാറ്റ്ബോട്ട്, ലളിതമായ ചോദ്യങ്ങൾക്ക് ദക്ഷിണാഫ്രിക്കയിലെ “വൈറ്റ് ജനോസൈഡ്” എന്ന വെള്ള വർഗ്ഗക്കാരുടെ നരഹത്യയെ കുറിച്ച അനാവശ്യമായി പരാമർശികച്ചതായി റിപ്പോർട്ട്. കടൽക്കൊള്ളക്കാരനെപ്പോലെ സംസാരിക്കാൻ പറഞ്ഞതിലും ടോയ്ലറ്റിൽ മത്സ്യത്തെ ഫ്ലഷ് ചെയ്യുന്ന വീഡിയോയെ കുറിച്ചുള്ള പ്രതികരണങ്ങളിലും ഈ വിഷയം അസംബന്ധമായി ഉൾപ്പെടുത്തിയിരുന്നു.
പിന്നീട് നീക്കം ചെയ്യപ്പെട്ട ഈ വിചിത്രമായ പ്രതികരണങ്ങൾ ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ചില മറുപടികൾ, പ്രത്യേകിച്ച് കടൽക്കൊള്ളക്കാരന്റെ ഭാഷയിൽ സംസാരിക്കാൻ പറഞ്ഞതിൽ പോലും ഈ വിവാദപരമായ ഈ വിഷയത്തെ കുറിച്ച് വിശദമായി മറുപടിയാണ് ഉണ്ടായത്. ഒരിക്കൽ ഒരു വിഷയം ചോദിച്ചു കഴിഞ്ഞാൽ അപ്രസക്തമായ വിഷയങ്ങളെ കുറിച്ച മറുപടി തരുന്നതിൽ നിന്ന് മാറി നിൽക്കാനുള്ള തന്റെ പോരായ്മ ഗ്രോക് പിന്നീട് സമ്മതിക്കുകയും ചെയ്തു.
വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാർക്കെതിരായ വിവേചനത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വർദ്ധിച്ചുവരുന്ന ശ്രദ്ധ ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത്, ഇത് മസ്ക് പലതവണ എടുത്തു പറഞ്ഞിട്ടുള്ള ഒരു വിഷയമാണ്. ഗ്രോകിന്റെ പ്രവര്ത്തനം അതിന്റെ ആന്തരിക പക്ഷപാതം കൊണ്ടോ പുറത്തുള്ള ചിലരുടെ ഇടപെടലിലൂടെ സംഭവിച്ച ഡാറ്റയിലെ ദുരുപയോഗം കൊണ്ടോ ഉണ്ടായതാകാമെന്നാണ് ചില വിദഗ്ധർ സൂചിപ്പിക്കുന്നത്. എക്സിന്റെ ഉടമസ്ഥതയിലുള്ള മസ്കിന്റെ എഐ കമ്പനിയായ xAI ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഈ സംഭവം ചാറ്റ്ബോട്ടുകളുടെ വിശ്വാസ്യതയെക്കുറിച്ചും എഐ സിസ്റ്റങ്ങളിലെ സാധ്യമായ പക്ഷപാതത്തെക്കുറിച്ചും ആശങ്കകൾ ഉയർത്തുന്നതാണ്.



