മിസിസാഗയിലെ ഒരു വ്യാവസായിക മേഖലയിലെ പാർക്കിംഗ് സ്ഥലത്ത് ഉണ്ടായ വെടിവയ്പിൽ ഒരു മരണം. 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് തൊട്ടുമുമ്പ്, ഡിക്സി, ഡെറി റോഡുകൾക്ക് സമീപമുള്ള ട്രാൻമേർ ഡ്രൈവിലാണ് ആക്രമണമുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നിലധികം തവണ വെടിവെപ്പ് ഉണ്ടായെന്നാണ് നിഗമനം. ഒരു വെടിയുണ്ട തെരുവിന് എതിർവശത്തുള്ള ഒരു ഓഫീസിന്റെ ജനാലയിലൂടെ തുളച്ചു കയറിയിട്ടുമുണ്ട്.
“ഞങ്ങൾ ഓഫീസിനുള്ളിലായിരുന്നു, പ്രഭാതഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു. ഒരു ശബ്ദം കേട്ടു, അപ്പോഴാണ് ജനലിന്റെ ഗ്ലാസ് പൊട്ടുന്നത് ഞാൻ കണ്ടത്, ഒരു വെടിയുണ്ട തുളച്ചു കയറി, അത് ഞങ്ങളുടെ ഓഫീസിനുള്ളിൽ കണ്ടെത്തി.” ഒരു ദൃക്സാക്ഷി പറഞ്ഞു.
പ്രതികളെക്കുറിച്ചോ വെടിവയ്പ്പിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചോ ഒരു വിവരവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി



