കാനഡയിലെ ബ്രാംപ്ടണിൽ, ഇന്ത്യൻ വംശജരായ ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ബിസിനസ്സ് സ്ഥാപനത്തിനുള്ളിൽ വെടിയുതിർത്ത ശേഷം കൊള്ളയടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മൂന്നംഗസംഘം പിടിയിലായത്. ഹർപാൽ സിംഗ് (34), രജ്‌നൂർ സിംഗ് (20), എക്‌നൂർ സിംഗ് (22) എന്നീ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ വംശജരായ മൂന്ന് പേർക്കെതിരെയും പണം തട്ടിയെടുക്കൽ കുറ്റം ചുമത്തിയിട്ടുണ്ട്, ഒന്റാറിയോ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് ഇവരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഈ സംഭവ സമയത്ത്, “പണം ആവശ്യപ്പെട്ട് ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഇരയ്ക്ക് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി” എന്ന് പീൽ പോലീസ് പറഞ്ഞു. പിന്നീട്, പീൽ റീജിയണൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ഈ വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനുശേഷം, ദക്ഷിണേഷ്യൻ ബിസിനസ്സ് സമൂഹത്തെ ലക്ഷ്യമിട്ട് കൊള്ളയടിക്കാൻ ശ്രമിക്കുന്ന പ്രവണത കൂടിയിട്ടുണ്ടെന്ന് പീൽ പോലീസ് റിപ്പോർട്ട് ചെയ്തു. പിടിച്ചുപറി പ്രവണതയും സംഭവവും പ്രാദേശിക സമൂഹത്തിൽ ഞെട്ടൽ ഉണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കി.



