കർശന നിലപാടുമായി ഡാനിയേൽ സ്മിത്ത് !
കാൽഗറി : മാർക്ക് കാർണിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഒട്ടാവയും ആൽബർട്ടയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നുണ്ട്. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഫെഡറൽ-പ്രൊവിൻഷ്യൽ ബന്ധങ്ങളിൽ ഒരു പുനർക്രമീകരണം ആവശ്യപ്പെടുന്നതിനൊപ്പം ഊർജ്ജ നയത്തിലും അധികാരപരിധിയിലും ആവശ്യങ്ങൾ ആവർത്തിക്കുന്നു. പാരിസ്ഥിതിക സുസ്ഥിരതയും സാമ്പത്തിക വളർച്ചയും ഒരുമിച്ച് കൊണ്ടുപോകുന്ന പദ്ധതികളിലൂടെ ആൽബർട്ടയുടെ ഊർജ്ജ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കാർണി പ്രതിജ്ഞാബദ്ധനാണ്.
രാഷ്ട്രീയ വിശകലകർ പറയുന്നതനുസരിച്ച്, ഒത്തുതീർപ്പിന് പരസ്പര ബഹുമാനവും കാര്യക്ഷമമായ നീക്കങ്ങളും ആവശ്യമാണ്. “ഇരുകക്ഷികളും തങ്ങളുടെ നിലപാടുകളിൽ നിന്ന് ചെറിയ പിന്മാറ്റങ്ങൾ നടത്തി ഒരു പുതിയ സഹകരണ മാർഗം കണ്ടെത്തണം,” എന്ന് കാൽഗറി സർവകലാശാലയിലെ രാഷ്ട്രീയ ശാസ്ത്ര പ്രൊഫസർ ജെയിൻ ആൻഡേഴ്സൺ പറയുന്നു. കേബിനറ്റിൽ ആൽബർട്ടക്കാരെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ബിസിനസ് മേഖലയിലെ നേതാക്കൾ കാർണിയുടെ പ്രാരംഭ സൂചനകളിൽ പ്രതീക്ഷ കാണുന്നു, എന്നാൽ വേഗത്തിൽ നടപടികൾ ആവശ്യമാണെന്ന് മുന്നറിയിപ്പ് നൽകുന്നു. ഊർജ്ജമേഖലയിലെ പുതിയ നിക്ഷേപങ്ങൾക്ക് സാഹചര്യമൊരുക്കുന്ന നയങ്ങൾ ഉടൻ പ്രതീക്ഷിക്കപെടുകയും, ഇരുകൂട്ടരും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം വികസനത്തിന് സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.



