2025 ലെ ആദ്യ മൂന്ന് മാസത്തിൽ കാനഡയുടെ സമ്പദ് വ്യവസ്ഥ ഏറെ പിന്നോട്ട് അടിച്ചിരുന്നു. എന്നാൽ ഇപ്പോൾ സമ്പദ് വ്യവസ്ഥയിൽ മുന്നേറ്റം ഉണ്ടായെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ശൈത്യകാലത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ പിന്നോട്ടടിച്ചതും രാജ്യത്തിന്റെ ജിഡിപിയെ ബാധിച്ചിരുന്നു. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റതോടെ പകരച്ചുങ്കം പ്രഖ്യാപനമടക്കമുള്ള നയങ്ങളും കാനഡയുടെ സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ചു. ഇതിനെല്ലാം പരിഹാരമായാണ് ഇപ്പോൾ ജിഡിപിയിൽ ഉണർവ് ഉണ്ടായിരിക്കുന്നത്.
ഫെബ്രുവരിയിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡാറ്റ കുറവ് കാണിച്ചിരുന്നു. എന്നാൽ മാർച്ചിൽ ജിഡിപി വീണ്ടെടുക്കലിന്റെ പാതയിൽ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യ പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥ 1.5% വികസിച്ചു എന്നാണ് റിപ്പോർട്ടുകൾ.



