ഉപഭോക്താക്കളുടെ പണമിടപാടുകൾ Ai ക്ക് കൈകാര്യം ചെയ്യാൻ അനുമതി നൽകിക്കൊണ്ട് ഒരു പദ്ധതി വിസ ആവിഷ്കരിച്ചു. ഓപ്പൺ Ai, മൈക്രോസോഫ്റ്റ്, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളുമായി ചേർന്ന്, വിർച്വൽ അസിസ്റ്റന്റുകൾക്ക് യാത്ര ബുക്ക് ചെയ്യൽ, പച്ചക്കറികൾ ഓർഡർ ചെയ്യൽ, വസ്ത്രങ്ങൾ വാങ്ങൽ തുടങ്ങിയ ദൈനംദിന ജോലികൾ ഉപയോക്താവ് നിർവചിച്ച ബജറ്റിനുള്ളിൽ നിന്ന് ചെയ്യാൻ കഴിയും.
നിലവിലെ Ai ചാറ്റ്ബോട്ടുകൾക്ക് ഉൽപന്നങ്ങൾ നിർദ്ദേശിക്കാനും പരിശോധനകൾ നടത്തുവാൻ കഴിയുമെങ്കിലും, ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കാറില്ല. പേയ്മെന്റ് സിസ്റ്റങ്ങളിലേക്ക് സുരക്ഷിതമായ ആക്‌സസ് നൽകുന്നതിലൂടെ ഈ വിടവ് നികത്താൻ വിസയുടെ പുതിയ പ്ലാറ്റ്‌ഫോമിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇ-കൊമേഴ്‌സിന്റെ വളർച്ചയ്ക്ക് സമാനമായ ഒരു വിപ്ലവകരമായ മാറ്റമായാണ് ഈ സംരംഭം കാണപ്പെടുന്നത്.
സ്‌ട്രൈപ്, സാംസങ്, ഐബിഎം, മിസ്ട്രൽ എന്നിവയുടെ പിന്തുണയോടെ പൈലറ്റ് പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ട്. വിസയുടെ പ്രോഡക്റ്റ് ചീഫ് ജാക്ക് ഫോറസ്റ്റെൽ പറയുന്നത് ആദ്യഘട്ടത്തിൽ ഉപയോഗം പരിമിതവും ഉപഭോക്താവിന്റെ സമ്മതത്തോടെ നിയന്ത്രിക്കപ്പെടുന്നതുമായിരിക്കുമെന്നാണ്. ഉദാഹരണത്തിന്, പ്രത്യേക വിഭാഗങ്ങളിൽ ഒരു നിശ്ചിത തുക വരെ ചെലവഴിക്കാൻ Ai യെ അധികാരപ്പെടുത്താം. അനധികൃത വാങ്ങലുകൾ എതിർക്കാനുള്ള സംവിധാനവും ഉപഭോക്താക്കൾക്ക് ലഭ്യമാകും.



