ആമസോൺ കമ്പനി തങ്ങളുടെ പ്രോജക്ട് Kuiper പദ്ധതിയുടെ ഭാഗമായി 27 ഇന്റർനെറ്റ് സാറ്റലൈറ്റുകൾ അറ്റ്ലസ് V റോക്കറ്റിൽ കേപ് കനാവറലിൽ നിന്ന് വിക്ഷേപിച്ചു. SpaceX-ന്റെ സ്റ്റാർലിങ്ക് പോലെ ആഗോള ബ്രോഡ്ബാൻഡ് ശൃംഖല സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആമസോൺ ആകെ 3,200-ലധികം സാറ്റലൈറ്റുകൾ 630 കിലോമീറ്റർ ഉയരത്തിൽ വിന്യസിക്കാനാണ് പദ്ധതിയിടുന്നത്. ആകാശനിരീക്ഷണത്തെ ബാധിക്കുന്ന പ്രകാശ മലിനീകരണം കുറയ്ക്കുന്നതിനായി ഈ സാറ്റലൈറ്റുകൾ പ്രത്യേക കണ്ണാടി ഫിലിം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു.2023-ൽ രണ്ട് പരീക്ഷണ സാറ്റലൈറ്റുകൾ വിക്ഷേപിച്ചിരുന്നു.
“ഇത് ഞങ്ങളുടെ യാത്രയുടെ തുടക്കം മാത്രമാണ്,ഈ ആദ്യ വിക്ഷേപണം വിജയകരമായതിലൂടെ, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള ഞങ്ങളുടെ പദ്ധതി യാഥാർഥ്യമാകുന്നതിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുന്നു.” എന്ന് പ്രോജക്ട് വൈസ് പ്രസിഡന്റ് രാജീവ് ബദ്യാൽ പറഞ്ഞു.
സാറ്റലൈറ്റ് ഇന്റർനെറ്റ് നിലവിൽ SpaceX 8,000-ത്തിലധികം സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ വിക്ഷേപിച്ചിട്ടുണ്ട്, അതിൽ 7,000- ത്തിലധികം ഇപ്പോഴും ഭ്രമണപഥത്തിലുണ്ട്. വൻതോതിൽ സാറ്റലൈറ്റുകൾ വർധിക്കുന്നത് ഭ്രമണപഥങ്ങളിലെ കൂട്ടിമുട്ടലുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്.



