കാനഡയ്ക്ക് പുറത്തുള്ള ഒരു ഭീകര സംഘടനയിൽ ചേരാൻ ശ്രമിച്ച ഒന്റാറിയോ സ്വദേശി അറസ്റ്റിൽ. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പറയുന്നത് പ്രകാരം, ഒന്റാറിയോ സ്വദേശിയായ 32കാരനാണ് പിടിയിലായത്. പ്രതിയുടെ ഐഡന്റിറ്റിയെക്കുറിച്ചോ അദ്ദേഹം ഏത് സംഘടനയിൽ ചേരാൻ ശ്രമിച്ചുവെന്നോ നിലവിൽ പുറത്തുവിടാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഏപ്രിൽ 19 ന് ടെററിസ് പീസ് ബോണ്ട് അപ്ലിക്കേഷൻ നൽകുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറും കാനഡ ഡെപ്യൂട്ടി അറ്റോർണി ജനറലും സമ്മതിച്ചതായി RCMP പറഞ്ഞു. ഏപ്രിൽ 20 ന് പ്രതി ബ്രാംപ്ടൺ കോടതിയിൽ ഹാജരായി. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. പിന്നീട് കോടതിയിൽ ഹാജരാകുമെന്ന് പോലീസ് വ്യക്തമാക്കി.
ഈ അന്വേഷണത്തിൽ സഹായിച്ചതിന് പീൽ റീജിയണൽ പോലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി, കാനഡയിലെ പബ്ലിക് പ്രോസിക്യൂഷൻ സർവീസ്, പസഫിക് റീജിയൻ INSET എന്നിവയ്ക്ക് RCMP ഒന്റാറിയോയുടെ ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്സ്മെന്റ് ടീം (INSET) നന്ദി പറഞ്ഞു.



