വിനിപെഗ്: വിനിപെഗ് വിമാനത്താവളത്തിന് സമീപം വ്യവസായ-താമസ മേഖലകൾ ലക്ഷ്യമിട്ടുള്ള 32 മില്യൺ ഡോളറിന്റെ വമ്പൻ ഭൂവികസന പദ്ധതി പ്രഖ്യാപിച്ചു. ഫെഡറൽ-മാനിറ്റോബ സർക്കാരുകളും വിന്നിപെഗ് എയർപോർട്ട് അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘വെസ്റ്റ് ലാൻഡ്‌സ് ഡെവലപ്‌മെന്റ്’ പദ്ധതിയിലൂടെ 127 ഏക്കർ ഭൂമിയാണ് ഏവിയേഷൻ, നിർമ്മാണം, വിതരണ ശൃംഖല എന്നീ മേഖലകളുടെ ആഗോള ഹബ്ബായി മാറുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിനായി ഫെഡറൽ സർക്കാർ 10 മില്യൺ ഡോളറും മാനിറ്റോബ പ്രവിശ്യ 5 മില്യൺ ഡോളറും എയർപോർട്ട് അതോറിറ്റി 17 മില്യൺ ഡോളറും നിക്ഷേപിക്കും.
വിനിപെഗിനെ വ്യാപാര-പ്രതിരോധ മേഖലകളിലെ പ്രമുഖ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിൽ ഈ പദ്ധതി നിർണ്ണായകമാകുമെന്ന് മേയർ സ്കോട്ട് ഗില്ലിംഗ്ഹാം പറഞ്ഞു. വിമാനത്താവളത്തിലേക്ക് നേരിട്ട് പ്രവേശനമുള്ള ഈ ഭൂമി എയറോസ്‌പേസ് കമ്പനികൾക്കും വൻകിട നിർമ്മാണ ശാലകൾക്കും വലിയ ഗുണകരമാകും. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും പാർപ്പിട സൗകര്യങ്ങളും ലഭ്യമാകും. വരും മാസങ്ങളിൽ പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി സെപ്റ്റംബർ അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിർമ്മാണ വേളയിൽ 940 മില്യൺ ഡോളറിന്റെയും, പ്രവർത്തനം തുടങ്ങുന്നതോടെ പ്രതിവർഷം 270 മില്യൺ ഡോളറിന്റെയും സാമ്പത്തിക നേട്ടം (GDP) ഈ പദ്ധതിയിലൂടെ രാജ്യത്തിനുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
🍁 മാനിറ്റോബ വാർത്തകൾക്കായി: https://chat.whatsapp.com/Et0rVs0idRJ70GWD3K8gQj
$32 million development project in the Winnipeg airport area;



