ടൊറന്റോ: ഒന്റാറിയോയിലെ കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും നിർണായകമായ സാമ്പത്തിക സഹായവുമായി കാനഡ റെവന്യൂ ഏജൻസി (CRA). ക്രിസ്മസ് ആഘോഷങ്ങളും കടുത്ത ശൈത്യകാല ഊർജ്ജ ബില്ലുകളും വരുന്ന ഈ ഡിസംബർ മാസത്തിൽ മൂന്ന് പ്രധാന CRA ആനുകൂല്യ പേയ്‌മെന്റുകളാണ് ഒന്റാറിയോ നിവാസികൾക്കായി എത്തുന്നത്. ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് ഈ പേയ്‌മെന്റുകൾ വഴി മൊത്തം 2,600 ഡോളറിലധികം (ഏകദേശം ₹2,00,000) സഹായം ലഭിക്കാൻ സാധ്യതയുണ്ട്.
- ഒന്റാറിയോ ട്രിലിയം ബെനിഫിറ്റ് (OTB)
പ്രവിശ്യാ സർക്കാർ ഫണ്ട് ചെയ്യുന്ന ഒരു സംയോജിത ആനുകൂല്യമാണിത്. വീട്ടുവാടക, പ്രോപ്പർട്ടി ടാക്സ്, ഊർജ്ജ ചെലവുകൾ, വിൽപന നികുതി (Sales Tax) എന്നിവയിൽ നിന്ന് ആശ്വാസം നൽകാനാണ് ഈ തുക. 2025 ഡിസംബർ 10, ബുധനാഴ്ചയാണ് പേയ്‌മെന്റ് തീയതി 2024-ലെ നികുതി റിട്ടേൺ ഫയൽ ചെയ്ത, ഒന്റാറിയോയിൽ താമസിക്കുന്നവരും, വാടക/പ്രോപ്പർട്ടി ടാക്സ്/ഊർജ്ജ ചെലവുകൾ വഹിക്കുന്നവരും സഹായം ലഭിക്കും. മിക്ക കുടുംബങ്ങൾക്കും പ്രതിമാസം $150 മുതൽ $175 വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB)
കുടുംബങ്ങൾക്ക് കുട്ടികളെ വളർത്തുന്നതിനുള്ള ചിലവുകൾ വഹിക്കാൻ സഹായിക്കുന്ന ടാക്‌സ് രഹിത ഫെഡറൽ ആനുകൂല്യമാണിത്. 2025 ഡിസംബർ 19, വെള്ളിയാഴ്ചയാണ് പേയ്‌മെന്റ് തീയതി. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രാഥമിക സംരക്ഷകരായ കനേഡിയൻ താമസക്കാർക്കാണ് ആനുകൂല്യം ലഭിക്കുക
പ്രതീക്ഷിക്കുന്ന തുക:
6 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക്: പ്രതിമാസം ഏകദേശം $666.41 വരെ.
6 മുതൽ 17 വയസ്സുവരെയുള്ള ഒരു കുട്ടിക്ക്: പ്രതിമാസം ഏകദേശം $562.33 വരെ.
(നാല് കുട്ടികളുള്ള ഒരു കുടുംബത്തിന് പരമാവധി $2,457.48 വരെ ലഭിക്കാം).
- കാനഡ പെൻഷൻ പ്ലാൻ (CPP) & ഓൾഡ് ഏജ് സെക്യൂരിറ്റി (OAS)
മുതിർന്ന പൗരന്മാർക്കുള്ള മാസവരുമാനമാണിത്. അവധിക്കാലത്തിന് മുമ്പ് തന്നെ ഈ തുക ലഭ്യമാക്കുന്നത് മുതിർന്ന പൗരന്മാർക്ക് വലിയ സഹായമാകും.2025 ഡിസംബർ 22, തിങ്കളാഴ്ചയാണ് പേയ്‌മെന്റ് തീയതി.
ആർക്കൊക്കെ ലഭിക്കും:
CPP: ജോലി ചെയ്ത കാലയളവിൽ വിഹിതം നൽകിയ 60 വയസ്സിന് മുകളിലുള്ളവർക്ക്.
OAS: 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക്.
ഈ മൂന്ന് പേയ്‌മെന്റുകളും ഡിസംബർ 10-നും 22-നും ഇടയിൽ കൃത്യമായി ലഭിക്കുന്നത്, വർദ്ധിച്ചു വരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ഒന്റാറിയോ നിവാസികളുടെ സാമ്പത്തിക ഞെരുക്കം ലഘൂകരിക്കാൻ സഹായിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
3 New CRA Benefit Payments For Ontario






