Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പിരിച്ചുവിടൽ ഭീതിയിൽ സർക്കാർ ജീവനക്കാർ; 28,000 പേർക്ക് തൊഴിൽ നഷ്ടമാകും; അറിയിപ്പുകൾ ജനുവരി മുതൽ

Canada Varthakal by Canada Varthakal
December 17, 2025
in Canada
Reading Time: 1 min read
canada

ഒട്ടാവ: ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഫെഡറൽ സർക്കാർ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ജനുവരി മുതൽ ആരംഭിക്കും. വരാനിരിക്കുന്ന നാല് വർഷത്തിനുള്ളിൽ 28,000 തസ്തികകൾ നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. ഇതുവഴി 60 ബില്യൺ ഡോളറിന്റെ സാമ്പത്തിക ലാഭമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ജനുവരിയിൽ അറിയിപ്പ് നൽകിത്തുടങ്ങും.

നവംബർ 5-ന് അവതരിപ്പിച്ച 2025-ലെ ഫെഡറൽ ബജറ്റിലാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 2024 മാർച്ചിൽ 3,67,772 ആയിരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം 2029-ഓടെ 3,30,000 ആയി കുറയ്ക്കുകയാണ് ലക്ഷ്യം. ആകെ 40,000 തസ്തികകളാണ് ഇല്ലാതാകുന്നത്. ഇതിൽ നേരിട്ടുള്ള പിരിച്ചുവിടലുകൾക്ക് പുറമെ, ജീവനക്കാർ വിരമിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുതിയ നിയമനം നടത്താതിരുന്നും തസ്തികകൾ വെട്ടിക്കുറയ്ക്കും.

ADVERTISEMENT

നാച്ചുറൽ റിസോഴ്‌സസ് കാനഡയിലെ 700 ജീവനക്കാർക്ക് തങ്ങളുടെ തസ്തികകളെ ഈ വെട്ടിക്കുറവ് ബാധിച്ചേക്കാം എന്നറിയിച്ചുകൊണ്ടുള്ള കത്തുകൾ ഈ മാസം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിൽ 400 തസ്തികകൾ സ്ഥിരമായി നിർത്തലാക്കും. ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്, പ്രിവി കൗൺസിൽ ഓഫീസ് തുടങ്ങി വിവിധ വകുപ്പുകളിലെ നൂറുകണക്കിന് ജീവനക്കാർക്കും ഇതിനോടകം യൂണിയനുകൾ വഴി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡ, ഷെയർഡ് സർവീസസ് കാനഡ, ഗ്ലോബൽ അഫയേഴ്‌സ് കാനഡ ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകളിലെ ജീവനക്കാർക്ക് ജനുവരി പകുതിയോടെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും. ഇതിൽ 16,000 ഫുൾടൈം തസ്തികകളും 650 എക്സിക്യൂട്ടീവ് തസ്തികകളും നേരിട്ടുള്ള പിരിച്ചുവിടലിലൂടെയും, ബാക്കിയുള്ളവ സ്വയം വിരമിക്കൽ പദ്ധതിയലൂടെയും കുറയ്ക്കാനാണ് നീക്കം.

ഏകദേശം 68,000 സർക്കാർ ജീവനക്കാർക്ക് ഈ മാസം ഡിസംബർ ആദ്യവാരം തന്നെ നേരത്തെയുള്ള വിരമിക്കൽ സംബന്ധിച്ച അറിയിപ്പുകൾ നൽകിയിട്ടുണ്ട്. ജീവനക്കാരെ നിർബന്ധിച്ച് പിരിച്ചുവിടുന്നതിന് പകരം, അവർ സ്വയം വിരമിക്കാനോ ജോലി രാജിവെക്കാനോ തയ്യാറാകുന്ന രീതിയിലുള്ള പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇത്തരത്തിൽ ജോലിയിൽ നിന്ന് ഒഴിയുന്നവരുടെ തസ്തികകൾ പിന്നീട് നികത്താതെ ഒഴിവാക്കാനാണ് ട്രഷറി ബോർഡ് ലക്ഷ്യമിടുന്നത്.

നിലവിൽ സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ഇമിഗ്രേഷൻ വകുപ്പ് തുടങ്ങിയവ തങ്ങളുടെ വകുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ചു വരികയാണ്. പിരിച്ചുവിടൽ നടപടികൾ സുതാര്യമായിരിക്കുമെന്നും ജീവനക്കാരുടെ സംഘടനകളുമായി ചർച്ചകൾ നടത്തിവരികയാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വരും ആഴ്ചകളിൽ കൂടുതൽ വകുപ്പുകൾ തങ്ങളുടെ വെട്ടിക്കുറയ്ക്കൽ പ്ലാനുകൾ പുറത്തുവിടും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Government employees fear layoffs; 28,000 people will lose their jobs; Notifications from January
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada Fuel Tax
Canada

Canada Fuel Tax: ഇന്ധന നികുതി ഇളവ് നീട്ടാൻ കാർണി സർക്കാർ: ആശ്വാസം 2027 ജനുവരി 31 വരെ തുടരും

by Canada Varthakal
September 2, 2026
കനേഡിയൻ ടയറും ടിം ഹോർട്ടൻസും കൈകോർക്കുന്നു: ഉപഭോക്താക്കൾക്ക് ഇരട്ടി റിവാർഡ്
Canada

കനേഡിയൻ ടയറും ടിം ഹോർട്ടൻസും കൈകോർക്കുന്നു: ഉപഭോക്താക്കൾക്ക് ഇരട്ടി റിവാർഡ്

by Canada Varthakal
September 2, 2026
പലിശനിരക്ക് പ്രഖ്യാപനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ; ഈ വർഷത്തെ ആറാമത്തെ നിർണായക തീരുമാനം ഇന്ന്
Canada

പലിശനിരക്ക് പ്രഖ്യാപനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ; ഈ വർഷത്തെ ആറാമത്തെ നിർണായക തീരുമാനം ഇന്ന്

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.