ക്യുബെക്കിലെ ഗാറ്റിനോയിൽ കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് രണ്ട് മരണം. ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷം നഗരത്തിലെ എയ്ൽമർ സെക്ഷനിലെ വൈൽഡ്ഫ്രിഡ്-ലാവിഗ്നെ ബൊളിവാർഡിലുള്ള ഒരു വീട്ടിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്ന് വ്യക്തമാക്കി. കാർബൺ മോണോക്സൈഡ് ചോർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം ഗാറ്റിനോ പോലീസിന് കൈമാറി.
ADVERTISEMENT



