നോവ സ്കോഷ്യ സർക്കാർ ഓഡിറ്റർ ജനറലിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന നിയമ ഭേദഗതി കൊണ്ടുവരുന്നു. പ്രിമിയർ ടിം ഹ്യൂസ്റ്റന്റെ നേതൃത്വത്തിലുള്ള സർക്കാർ, നിയമസഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ ഓഡിറ്റർ ജനറലിനെ പുറത്താക്കാനുള്ള അധികാരം നേടാൻ ശ്രമിക്കുന്നു.
ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടുകൾ രഹസ്യമാക്കാനും, പരസ്യപ്പെടുത്തൽ രണ്ടാഴ്ചയോ അതിലധികമോ വൈകിപ്പിക്കാനും സർക്കാരിന് അധികാരം നൽകുന്ന നിയമ ഭേദഗതി, സർക്കാർ ചെലവുകളുടെ സുതാര്യതയെ ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.നിലവിലെ ഓഡിറ്റർ ജനറൽ കിം അഡയർ ഈ നീക്കത്തെ എതിർക്കുകയും, സർക്കാരുമായി അടിയന്തര ചർച്ച നടത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എൻഡിപി നേതാവ് ക്ലോഡിയ ചെൻഡറും ലിബറൽ നേതാവ് ഡെറക് മോംബോർക്വെറ്റും ഈ നിയമ ഭേദഗതിയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
രഹസ്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ മാറ്റങ്ങൾ എന്ന് സർക്കാർ വാദിക്കുന്നുണ്ടെങ്കിലും, ഇതുവരെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ ഉദാഹരണങ്ങൾ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ ചെലവുകളുടെ സ്വതന്ത്ര നിരീക്ഷണത്തിന് ഈ നിയമ ഭേദഗതി വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.






