യുഎസ് എയ്ഡ് (USAID) എന്ന പ്രമുഖ വിദേശസഹായ ഏജൻസിയെ പൂർണമായും തകർക്കുന്ന നടപടികളുമായി ട്രംപ് ഭരണകൂടം. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന എല്ലა ജീവനക്കാരെയും അവധിയിൽ പ്രവേശിപ്പിക്കാനും, 1,600-ലധികം അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിടാനുമുള്ള തീരുമാനത്തിന് ഫെഡറൽ കോടതി അനുമതി നൽകി. വാഷിംഗ്ടൺ ആസ്ഥാനം അടച്ചുപൂട്ടി, വിദേശ സഹായ പദ്ധതികൾ മരവിപ്പിച്ചു. അത്യാവശ്യ കാര്യങ്ങൾക്കായി 600 ജീവനക്കാരെ മാത്രം നിലനിർത്തും.






