കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനേഡിയൻ ടയർ പുതിയ ടാരിഫ് പ്രതിസന്ധി മറികടക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നു. സിഇഒ ഗ്രെഗ് ഹിക്സ് വ്യക്തമാക്കിയത്, കമ്പനി ഇപ്പോൾ ഉൽപ്പന്ന നിരക്കും, വിതരണ ശൃംഖലയും പുനപരിശോധിച്ച് മികച്ച പ്രതിരോധ മാർഗങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 15% പങ്കുവഹിക്കുന്നു. മുമ്പ് ചൈനയും മെക്സിക്കോയും നേരിട്ട ടാരിഫ് ബാധകമായെങ്കിലും, പുതിയ അമേരിക്കൻ ടാരിഫ് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് കമ്പനി. ഉപഭോക്താക്കളെ കൂടുതൽ ബാധിക്കാതിരിക്കാൻ എല്ലായിടത്തും തന്ത്രപരമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന് ഹിക്സ് വ്യക്തമാക്കി.
കാനഡയുടെ പലിശനിരക്കുകൾ കുറച്ചതിന് ശേഷം ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിച്ചിരുന്നെങ്കിലും, പുതിയ ടാരിഫ് ബാധകൾ ആ നേട്ടങ്ങൾ തിരികെ എടുക്കുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. തനത് ഉൽപ്പന്നങ്ങൾ പരിപോഷിപ്പിച്ചും, വിൽപ്പന സ്രോതസ്സുകൾ വിപുലീകരിച്ചും കമ്പനിയുടെ പ്രവർത്തന ശൈലി മാറ്റാൻ തയാറാണ്.
അമേരിക്കയുടെ ടാരിഫ് നടപടികൾക്കുള്ള മറുപടിയായി, കാനഡൻ സർക്കാർ ഫെബ്രുവരി 4, 2025 മുതൽ 30 ബില്യൺ ഡോളറിന് മുകളിലുള്ള യുഎസ് ഉൽപ്പന്നങ്ങൾക്കു 25% ടാരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന ഈ ഘട്ടത്തിൽ, കനേഡിയൻ ടയർ ഉപഭോക്താക്കളെയും ഓഹരി ഉടമകളെയും സംരക്ഷിക്കാൻ മുൻഗണന നൽകുന്നു






