ന്യൂ ബ്രൺസ്വിക്കിലെ പ്രമുഖ ബേക്കറികളായ മിസിസ് ഡൺസ്റ്റേഴ്സും ഫാൻസി പോക്കറ്റ് ബേക്കറിയും അടക്കമുള്ള സ്ഥാപനങ്ങൾ ഗുരുതര മുന്നറിയിപ്പുമായി രംഗത്ത്!
പാചകക്കാർ, ബേക്കർമാർ തുടങ്ങിയ തൊഴിലാളികളെ കുടിയേറ്റ പദ്ധതിയിൽ നിന്നും ഒഴിവാക്കിയതോടെ വ്യവസായം തകരുമെന്ന് സ്ഥാപനങ്ങൾ വ്യക്തമാക്കി. പ്രാദേശിക തൊഴിലാളികളുടെ അഭാവത്തിൽ കുടിയേറ്റക്കാരെ ആശ്രയിച്ചു നിൽക്കുന്ന മേഖല വൻ പ്രതിസന്ധിയിലേക്ക്!
നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാറ്റമില്ലെങ്കിൽ നിരവധി തൊഴിലാളികൾക്ക് നാടുവിടേണ്ടി വരും. മേഖലയുടെ വളർച്ചയും സ്ഥിരതയും അപകടത്തിൽ!






