ബഹിരാകാശ നിലയത്തിലെ രണ്ട് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെ രാഷ്ട്രീയ കാരണങ്ങളാൽ കുടുക്കിയിട്ടതായി ബൈഡൻ ഭരണകൂടത്തിനെതിരെ ആരോപണം
സ്‌പേസ്‌എക്‌സ് മേധാവി എലോൺ മസ്‌ക്കിന്റെ ആരോപണത്തെ “നുണ” എന്ന് വിശേഷിപ്പിച്ച് മുൻ ഐഎസ്എസ് കമാൻഡർ ആൻഡ്രിയാസ് മൊഗൻസെൻ രംഗത്ത്. തിരിച്ചടിയായി മൊഗൻസെനെ “വിഡ്ഢി” എന്ന് വിളിച്ച മസ്‌ക്, ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവരാൻ സ്‌പേസ്‌എക്‌സ് മാസങ്ങൾക്ക് മുമ്പേ വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് നിരസിക്കപ്പെട്ടുവെന്നും അവകാശപ്പെട്ടു






