സിംഗപ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകനും സംഗീതസംവിധായകനുമായ സുബീൻ ഗാർഗ് (53) സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
‘യാ ആലി’ എന്ന ഒറ്റ ഗാനത്തിലൂടെ ഇന്ത്യൻ സംഗീത ലോകത്ത് തൻ്റേതായ ഒരിടം നേടിയ കലാകാരനാണ് സുബീൻ. 2006-ൽ പുറത്തിറങ്ങിയ ‘ഗാങ്സ്റ്റർ’ എന്ന സിനിമയിലെ ഈ ഗാനം സുബീനെ ബോളിവുഡിൽ പ്രശസ്തനാക്കി. ‘ക്രിഷ് 3’ എന്ന സിനിമയിലെ ‘ദിൽ തൂ ഹി ബതാ’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടി. ബോളിവുഡ് ഗാനങ്ങൾ കൂടാതെ നിരവധി ആസാമി നാടോടി ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്.
അസമിലെ സംഗീത ലോകത്തിന് വലിയ നഷ്ടമാണ് സുബീൻ്റെ വിയോഗമെന്ന് അസം മന്ത്രി അശോക് സിംഘാൾ പ്രതികരിച്ചു . “അസമിന് തൻ്റെ പ്രിയപ്പെട്ട മകനെയും, രാജ്യത്തിന് അതിന്റെ സാംസ്കാരിക പ്രതീകത്തെയുമാണ് നഷ്ടമായത്,” അദ്ദേഹം പറഞ്ഞു.
1972-ൽ മേഘാലയയിൽ ജനിച്ച അദ്ദേഹത്തെ ആദ്യ പേര് സുബീൻ ബോർഥകുർ എന്നായിരുന്നു. പിന്നീട് 90-കളിൽ ‘ഗാർഗ്’ എന്ന ഗോത്രനാമം പേരിനൊപ്പം ചേർക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ ഇന്ന് വൈകുന്നേരം സുബീൻ ഗാനം ആലപിക്കാനിരിക്കുകയായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Singer Zubeen Garg Dies In Scuba Diving Accident In Singapore



