കാനഡ ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച 25 സെൻ്റീമീറ്റർ വരെ കനത്ത മഞ്ഞുവീഴ്ചയും ശക്തമായ സൗത്ത് ഈസ്റ്റ് കാറ്റും വീശാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ദൂരക്കാഴ്ച ഗണ്യമായി കുറയുകയും അപകടകരമായ യാത്രാ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
മിക്ക പ്രദേശങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. Wreckhouse മേഖലയിൽ ഇത് മണിക്കൂറിൽ 80 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റോഡുകളുടെ അവസ്ഥ പെട്ടെന്ന് മോശമായേക്കാവുന്നതിനാൽ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകി.
നോവ സ്കോർഷ്യയിലെ കേപ് ബ്രെട്ടണിലെ ഇൻവെർനെസ് കൗണ്ടിയുടെയും മാബു മേഖലയുടെയും ചില ഭാഗങ്ങളിൽ ലെസ് സുയേറ്റ്സ് എന്നറിയപ്പെടുന്ന ശക്തമായ തെക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. മാർഗരീ ഹാർബറിനും ബേ ലോറൻസിനുമിടയിൽ ഞായറാഴ്ച വൈകുന്നേരം മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.



