ബ്രിട്ടീഷ് കൊളംബിയ : ബ്രിട്ടീഷ് കൊളംബിയയിലെ Tumbler Ridge-ൽ നിന്ന് 74 കിലോമീറ്റർ വടക്കുള്ള Brassey റോഡിന് സമീപം ഉണ്ടായ കാട്ടുതീ കാരണം Highway 52 N അടച്ചിട്ടു. ഗതാഗതം ഒരു വരിയിലൂടെ താൽക്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും പിന്നീട് സമ്പൂർണമായി നിർത്തിവെച്ചു. ആൽബർട്ട അതിർത്തിയോട് ചേർന്ന Brassey റോഡും Bearhole Lake റോഡും തമ്മിലുള്ള പ്രദേശത്താണ് തീ പടരുന്നത്.
പ്രദേശത്ത് തുടരുന്ന വരൾച്ചയുടെയും ഉയർന്ന കാട്ടുതീ അപകടസാധ്യതയുടെയും മുന്നറിയിപ്പുകൾക്ക് ശേഷമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ താപനില ഉയർന്നതോടെ വെള്ളം വറ്റി മരങ്ങളും ചെടികളും ഉണങ്ങി തീ പടരാൻ അനുകൂല സാഹചര്യം സൃഷ്ടിച്ചതായി അധികൃതർ വിശദീകരിച്ചു.
“ഈ പ്രദേശത്തെ കാലാവസ്ഥ നിലവിൽ വളരെ അസ്ഥിരമാണ്, യാത്രക്കാർ അത്യാവശ്യ യാത്രകൾ മാത്രം നടത്തുക.” എന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു.രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.



