📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒന്റാറിയോയും ക്യുബെക്കും ആർക്കൊപ്പം? ലിബറലുകൾക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ മൂന്ന് മണ്ഡലങ്ങൾ, ഭരണസ്ഥിരത ലക്ഷ്യമിട്ട് കാർണി

Canada Varthakal by Canada Varthakal
April 13, 2026
in Canada
Reading Time: 1 min read
ഒന്റാറിയോയും ക്യുബെക്കും ആർക്കൊപ്പം? ലിബറലുകൾക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ മൂന്ന് മണ്ഡലങ്ങൾ, ഭരണസ്ഥിരത ലക്ഷ്യമിട്ട് കാർണി

ഒട്ടാവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാരിന്റെ ഭാവി നിർണ്ണയിക്കുന്ന മൂന്ന് നിർണ്ണായക ഉപതിരഞ്ഞെടുപ്പുകൾക്ക് കാനഡയിൽ തുടക്കമായി. ഇന്ന് രാത്രിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, പാർലമെന്റിൽ ലിബറൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരും. കഴിഞ്ഞ ഏപ്രിലിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകൾ മാത്രം അകലെയായിരുന്നു ലിബറലുകൾ. എന്നാൽ അഞ്ച് പ്രതിപക്ഷ എംപിമാർ പാർട്ടി വിട്ട് ലിബറൽ പക്ഷത്തെത്തിയതോടെ സർക്കാരിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ഫലം കൂടി അനുകൂലമായാൽ ഭരണസ്ഥിരത ഉറപ്പിക്കാൻ കാർണിക്ക് സാധിക്കും.

ADVERTISEMENT

ഒന്റാറിയോയിലെ ലിബറൽ കോട്ടകളായ യൂണിവേഴ്സിറ്റി-റോസ്ഡേൽ, സ്കാർബറോ സൗത്ത് വെസ്റ്റ് എന്നിവയും ക്യുബെക്കിലെ ടെറെബോൺ മണ്ഡലവുമാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ ക്രിസ്റ്റിയ ഫ്രീലാന്റ്, ബിൽ ബ്ലെയർ എന്നിവരുടെ രാജിയെത്തുടർന്നാണ് ഒന്റാറിയോയിലെ രണ്ട് സീറ്റുകളിൽ ഒഴിവ് വന്നത്. ഇതിൽ യൂണിവേഴ്സിറ്റി-റോസ്ഡേലിൽ ഡോക്ടർ ഡാനിയൽ മാർട്ടിനും സ്കാർബറോ സൗത്ത് വെസ്റ്റിൽ മുൻ എൻഡിപി നേതാവ് ഡോളി ബീഗവും ലിബറൽ ടിക്കറ്റിൽ ജനവിധി തേടുന്നു. 2025-ലെ പൊതുതിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി അസാധുവാക്കിയതിനെത്തുടർന്നാണ് ടെറെബോണിൽ വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ താത്യാന അഗസ്റ്റാണ് ലിബറൽ സ്ഥാനാർത്ഥി.

ADVERTISEMENT

നിലവിൽ 338 അംഗ പാർലമെന്റിൽ 171 സീറ്റുകളാണ് ലിബറൽ പാർട്ടിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് വേണ്ടത്. ഇന്ന് നടക്കുന്ന മൂന്ന് സീറ്റുകളിൽ ഒരെണ്ണമെങ്കിലും വിജയിക്കാൻ കഴിഞ്ഞാൽ ലിബറലുകൾക്ക് സഭയിൽ സാങ്കേതികമായി ഭൂരിപക്ഷം ലഭിക്കും. മൂന്ന് സീറ്റുകളിലും വിജയിച്ചാൽ സീറ്റ് നില 174 ആയി ഉയരും. ഇത് സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ പ്രതിപക്ഷ പിന്തുണയില്ലാതെ തന്നെ പാസാക്കാനും സർക്കാരിനെ സഹായിക്കും.

രാവിലെ 8:30 മുതൽ രാത്രി 8:30 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ടെറെബോൺ മണ്ഡലത്തിലെ വോട്ടെടുപ്പാണ് ഏറെ ശ്രദ്ധേയം. റെക്കോർഡ് എണ്ണമായ 48 സ്ഥാനാർത്ഥികൾ ഇവിടെ മത്സരിക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെ എണ്ണം വർധിച്ചതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക രീതിയിലുള്ള ബാലറ്റുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളായ കൺസർവേറ്റീവ് പാർട്ടി (140 സീറ്റുകൾ), ബ്ലോക് ക്യൂബെക്കോയിസ് (22 സീറ്റുകൾ), എൻഡിപി (6 സീറ്റുകൾ) എന്നിവർക്ക് ഈ തിരഞ്ഞെടുപ്പ് ഫലം കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഭൂരിപക്ഷം ലഭിച്ചാലും പാർലമെന്റ് നടപടികൾ നിർത്തിവെക്കുന്ന (Prorogue) സാഹചര്യം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റിലെ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും മികച്ച രീതിയിലുള്ള സംവാദങ്ങളിലൂടെ നിയമനിർമ്മാണങ്ങൾ പൂർത്തിയാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കാനഡയിലെ വരാനിരിക്കുന്ന ഭരണമാറ്റങ്ങളുടെ ദിശാസൂചികയായിരിക്കും ഈ മൂന്ന് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Who are Ontario and Quebec with? Three constituencies to secure majority for Liberals, 

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

Tags: Three constituencies to secure majority for Liberals
Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡയിൽ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ്; ഏജൻസി ഉടമയ്ക്ക് 70,000 ഡോളർ പിഴയും തടവും, മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പ്
Canada

കാനഡയിൽ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ്; ഏജൻസി ഉടമയ്ക്ക് 70,000 ഡോളർ പിഴയും തടവും, മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പ്

by Canada Varthakal
April 13, 2026
ജീവിതച്ചെലവ് താങ്ങാനാവുന്നില്ല; ഒന്റാറിയോ ബജറ്റിൽ ആശ്വാസ നടപടികളില്ലാത്തതിൽ പ്രതിഷേധം ശക്തം
Canada

ജീവിതച്ചെലവ് താങ്ങാനാവുന്നില്ല; ഒന്റാറിയോ ബജറ്റിൽ ആശ്വാസ നടപടികളില്ലാത്തതിൽ പ്രതിഷേധം ശക്തം

by Canada Varthakal
April 13, 2026
കാനഡയിൽ മരണകാരണങ്ങളിൽ ഒന്നാമതായി കാൻസർ; 2026-ഓടെ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന് പഠന റിപ്പോർട്ട്
Canada

കാനഡയിൽ മരണകാരണങ്ങളിൽ ഒന്നാമതായി കാൻസർ; 2026-ഓടെ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന് പഠന റിപ്പോർട്ട്

by Canada Varthakal
April 13, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.