📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാനിറ്റോബയിൽ ഗോതമ്പ് കൃഷി കുറയുന്നു; ചോളം ഉൾപ്പെടെയുള്ള ഇതര വിളകളിലേക്ക് ചുവടുമാറ്റി കർഷകർ

Canada Varthakal by Canada Varthakal
January 4, 2026
in Manitoba
Reading Time: 1 min read
മാനിറ്റോബയിൽ ഗോതമ്പ് കൃഷി കുറയുന്നു; ചോളം ഉൾപ്പെടെയുള്ള ഇതര വിളകളിലേക്ക് ചുവടുമാറ്റി കർഷകർ

image credits by global news

വിനിപെഗ്: മാനിറ്റോബയിലുള്ള കർഷകർ വരാനിരിക്കുന്ന വസന്തകാലത്ത് ഗോതമ്പ് കൃഷി ഉപേക്ഷിച്ച് ചോളം ഉൾപ്പെടെയുള്ള ഇതര വിളകളിലേക്ക് മാറുന്നു. ലാഭവിഹിതത്തിലുണ്ടായ കുറവാണ് പരമ്പരാഗതമായ ഗോതമ്പ് കൃഷിയിൽ നിന്ന് പിന്മാറാൻ കർഷകരെ പ്രേരിപ്പിക്കുന്നതെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്പ്രിംഗ്ഫീൽഡ് മുൻസിപ്പാലിറ്റിയിലെ കർഷകരായ ആൻഡ്രൂ ജെയിംസ്, മാറ്റ് ജെയിംസ് എന്നിവർ കഴിഞ്ഞ ആറ് വർഷത്തിനിടെ ആദ്യമായി ഇത്തവണ ഗോതമ്പ് കൃഷി പൂർണ്ണമായും ഒഴിവാക്കി പകരം ചോളം കൃഷി 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു.

ഗോതമ്പിന്റെ വിപണി വിലയിൽ മാറ്റമില്ലാതിരിക്കുകയും വളം, വിത്ത് എന്നിവയുടെ വില വർദ്ധിക്കുകയും ചെയ്തത് കർഷകർക്ക് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. 2021-ൽ ഒരു ബുഷൽ ഗോതമ്പിന് ഏകദേശം 7 ഡോളറായിരുന്നു വില. 2025-ലും സമാനമായ വിലയാണ് വിപണിയിലുള്ളതെങ്കിലും ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർന്നു. 2022, 2023 വർഷങ്ങളിൽ മികച്ച വില ലഭിച്ചതിനെത്തുടർന്ന് കർഷകർ ഗോതമ്പും ഓട്‌സും വൻതോതിൽ ഉൽപ്പാദിപ്പിച്ചെന്നും ഇത് വിപണിയിൽ ഉൽപ്പന്നം അധികമാകുന്നതിനും വില കുറയുന്നതിനും കാരണമായെന്നും ആൻഡ്രൂ ജെയിംസ് വ്യക്തമാക്കി.

ADVERTISEMENT

ഏകദേശം 1,200 ഹെക്ടർ (3,000 ഏക്കർ) കൃഷിഭൂമി ചോളം, സോയാബീൻ, സൂര്യകാന്തി, ഓട്‌സ് എന്നിവയ്ക്കായി തുല്യമായി വിഭജിക്കാനാണ് ജെയിംസ് സഹോദരന്മാരുടെ തീരുമാനം. ചോളം കൃഷിക്ക് പ്രത്യേക വിളവെടുപ്പ് യന്ത്രങ്ങളും ഉണക്കാനുള്ള സംവിധാനങ്ങളും അധിക സംഭരണശേഷിയും ആവശ്യമാണെന്നും ഇത് യുവ കർഷകർക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്തെ ഭൂരിഭാഗം കർഷകരും ചോളത്തിലേക്ക് തിരിഞ്ഞതോടെ ഗുണമേന്മയുള്ള വിത്തുകൾക്ക് വിപണിയിൽ ക്ഷാമം നേരിടുന്നതായും റിപ്പോർട്ടുണ്ട്.

സ്റ്റെയിൻബാക്കിന് സമീപമുള്ള വിത്ത് വിതരണ കേന്ദ്രങ്ങളിൽ ചോളം, കാനോള, സോയാബീൻ എന്നിവയുടെ വിൽപ്പന വർദ്ധിച്ചതായി വിപണി അധികാരികൾ അറിയിച്ചു. മാനിറ്റോബയിലെ കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യമാർന്ന വിളകളിലേക്ക് മാറുന്നതായി വിത്ത് വിതരണ കേന്ദ്രത്തിലെ പ്രതിനിധി കാരിസ് ഹട്ട്‌ലെറ്റ് വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനങ്ങൾ ഇത്തരം വിളമാറ്റങ്ങളെ ബാധിക്കുമെങ്കിലും കൂടുതൽ ലാഭം ലഭിക്കുന്ന വിളകൾ കണ്ടെത്താനാണ് കർഷകർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉൽപ്പാദനച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ മികച്ച വരുമാനം ഉറപ്പാക്കുന്ന വിളകൾ തിരഞ്ഞെടുക്കാനാണ് കർഷകർ മുൻഗണന നൽകുന്നതെന്ന് കീസ്റ്റോൺ അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് പ്രസിഡന്റ് ജിൽ വെർവേ വ്യക്തമാക്കി. കടുത്ത മഴയും ആലിപ്പഴ വർഷവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ശുഭാപ്തിവിശ്വാസത്തോടെയാണ് കർഷകർ വരാനിരിക്കുന്ന സീസണിനെ കാണുന്നതെന്ന് അവർ അറിയിച്ചു. ബാർലി, ഫ്‌ളാക്‌സ് തുടങ്ങി വിപുലമായ വിളകൾ കൃഷി ചെയ്യാൻ സാധിക്കുന്നത് മാനിറ്റോബയിലെ കർഷകർക്ക് അനുകൂല ഘടകമാണെന്ന് ആൻഡ്രൂ ജെയിംസ് വിലയിരുത്തി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Wheat cultivation declines in Manitoba; farmers shift to alternative crops including corn

Ad 1
Ad 2
Ad 3

Related Posts

Snack foods such as candy, chips, salted nuts, and granola will be exempt from the provincial sales tax in Manitoba
Manitoba

മനിറ്റോബയിൽ ഭക്ഷ്യവസ്തുക്കളുടെ നികുതി കുറച്ചു: ജൂലൈ ഒന്നു മുതൽ ആനുകൂല്യം

by Canada Varthakal
March 26, 2026
Senior Homes
Manitoba

വയോജന കേന്ദ്രങ്ങളിലെ ഭക്ഷണത്തിന് 5 മില്യൺ ഡോളർ നിക്ഷേപം; മാനിറ്റോബ ബജറ്റിൽ വൻ പ്രഖ്യാപനം

by Canada Varthakal
March 25, 2026
manitoba budjet
Manitoba

മാനിറ്റോബ ബജറ്റ് 2026: ഭക്ഷ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി; ജനങ്ങൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനങ്ങൾ

by Canada Varthakal
March 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.