ഋഷികേശ്: പാശ്ചാത്യ രാജ്യങ്ങളിലെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങളേക്കാൾ എത്രയോ മുകളിലാണ് ഇന്ത്യയിലെ ചികിത്സാരീതിയെന്ന് തുറന്നുപറഞ്ഞ് അമേരിക്കൻ വ്‌ളോഗർ ചാർലി ഇവാൻസ്. കഴിഞ്ഞ 148 ദിവസമായി ഇന്ത്യയിൽ യാത്ര ചെയ്യുന്ന തനിക്ക് ഇവിടെ ലഭിച്ച ചികിത്സാ അനുഭവങ്ങൾ കണ്ണുതുറപ്പിക്കുന്നതായിരുന്നുവെന്ന് ചാർലി പറയുന്നു. ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും ഒരേപോലെ സമന്വയിക്കുന്ന ഇന്ത്യയിലെ രീതികൾ അതിശയകരമാണെന്ന് വ്യക്തമാക്കുന്ന ചാർലിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി രാജസ്ഥാനിലും ഉത്തരാഖണ്ഡിലുമായി യാത്ര ചെയ്യുന്നതിനിടെയാണ് ചാർലിക്ക് കഠിനമായ തൊണ്ടവേദന അനുഭവപ്പെട്ടത്. തുടക്കത്തിൽ ചികിത്സ തേടാതിരുന്ന ചാർലി, പിന്നീട് ഋഷികേശിലെത്തിയപ്പോൾ ആശുപത്രിയിൽ പോവുകയായിരുന്നു. “ഇന്ത്യയിൽ ഒരു ആശുപത്രിയിൽ പോയി ചികിത്സ തേടുക എന്നത് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യമാണ്. അമേരിക്കയിലെ പോലെ ഇൻഷുറൻസ് നൂലാമാലകളോ വലിയ സാമ്പത്തിക ബാധ്യതയോ ഇവിടെയില്ല,” ചാർലി വീഡിയോയിൽ പറയുന്നു. യോഗി കാന്തിക പോലുള്ള ആയുർവേദ ഗുളികകളും ഇന്ത്യൻ നിർമ്മിത കഫ് ഡ്രോപ്സുകളും തന്റെ അസുഖം ഭേദമാക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വീടുകളിലെ ആരോഗ്യ അവബോധത്തെയും പ്രകൃതിദത്തമായ ഒറ്റമൂലികളെയും വ്‌ളോഗർ പ്രശംസിച്ചു. സുഹൃത്തുക്കൾ നൽകിയ ഹെർബൽ മരുന്നുകൾ പെട്ടെന്നുള്ള ആശ്വാസത്തിന് സഹായിച്ചുവെന്നും വിദേശരാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “ഇന്ത്യയിലെ മെഡിസിൻ ശരിക്കും ‘ഗോഡ് ടിയർ’ (God-tier) ആണ്. വീട്ടുവൈദ്യവും ആയുർവേദവും അലോപ്പതിയും ഇവിടെ കൈകോർക്കുന്നു. ഏത് സാധാരണക്കാരനും താങ്ങാനാവുന്ന ചിലവിൽ മികച്ച ചികിത്സ ലഭിക്കുന്നു എന്നതാണ് ഇന്ത്യയുടെ പ്രത്യേകതയെന്ന് ചാർലി വിശദീകരിച്ചു.
ലക്ഷക്കണക്കിന് ആളുകളാണ് ചാർലിയുടെ വീഡിയോ ഇതിനോടകം കണ്ടത്. ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണത്തോട് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അമേരിക്കയിൽ ഡോക്ടറെ കാണാൻ ദിവസങ്ങൾ കാത്തിരിക്കണമെന്നും ഉയർന്ന ഇൻഷുറൻസ് തുക നൽകണമെന്നും കമന്റുകളിൽ പലരും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ വർഷത്തിൽ 200 ഡോളർ (ഏകദേശം 16,000 രൂപ) ചിലവഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ പരിരക്ഷ അമേരിക്കയിൽ മാസം 1000 ഡോളർ നൽകിയാൽ പോലും ലഭിക്കില്ലെന്ന താരതമ്യങ്ങളും ചർച്ചയാകുന്നുണ്ട്.
what-an-eye-opener-us-man-praises-indian-healthcare-system-says-its-far-superior-to-the-west-
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



