വെസ്റ്റ്പോർട്ടിലുള്ള ഡേകെയറിന്റെ ലൈസൻസ് താൽക്കാലികമായി അധികൃതർ റദ്ദാക്കി. ജീവനക്കാരുടെ പെരുമാറ്റം, കഠിനമായുള്ള ശിക്ഷ രീതികൾ എന്നിവ സംബന്ധിച്ച ആരോപണങ്ങളുടെ പേരിൽ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പരിശോധനയെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മെയ് 30 നാണ് പെർത്ത് റോഡിലുള്ള വെസ്റ്റ്പോർട്ട് ഡേകെയർ അടച്ചുപൂട്ടാനും കുട്ടികൾക്ക് പരിചരണം നൽകുന്നത് നിർത്താനും മന്ത്രാലയം ഉത്തരവിട്ടത്.
കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിന് ഒരു പരാതി ലഭിച്ചതിനെ തുടർന്ന്
പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് ജീവനക്കാരുടെ മോശം പെരുമാറ്റം അധികൃതർ കണ്ടെത്തിയത്.
എല്ലാ ആവശ്യകതകളും നിറവേറ്റിയിട്ടുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിക്കുന്നതുവരെയും, വെസ്റ്റ്പോർട്ട് ഡേകെയറിന് കുട്ടികളെ സുരക്ഷിതമായി പരിപാലിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതുവരെയും കേന്ദ്രം അടച്ചിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ് സെക്രട്ടറി എമ്മ ടെസ്റ്റാനി പറഞ്ഞു. ഇതുവരെ സ്ഥാപനത്തിൽ നിന്നും മറ്റ് പ്രതികരണങ്ങളോ വിശദീകരണങ്ങളോ പുറത്തുവന്നിട്ടില്ല. ഇടപെടലിന്റെ അടിസ്ഥാനത്തിൽ, ഡേകെയർ പ്രവർത്തനം ഇപ്പോൾ നിർത്തിയിരിക്കുകയാണ്.



